ദയയില്ലാതെ ബയേണിന്റെ ഗോളടി; എതിരാളികളെ തകര്‍ത്തത് 20-2ന്

https://static.asianetnews.com/images/authors/505eb3cc-6d2a-5f3a-aa1a-b10521c5a3e5.png
First Published 10, Aug 2018, 1:29 PM IST
Bayern Munich showed no mercy FC Rottach Egern
Highlights

പ്രീ സീസണ്‍ സൗഹൃദ ഫുട്ബോള്‍ മത്സരത്തില്‍ പ്രാദേശിക ക്ലബ്ബിനെതിരെ ഗോളടിമേളമൊരുക്കി ബയേണ്‍ മ്യൂണിക്. പ്രാദേശിക ക്ലബ്ബായ എഫ് സി റോട്ടാക് ഈഗേണിനെ രണ്ടിനെതിരെ 20 ഗോളുകള്‍ക്കാണ് ബയേണ്‍ തകര്‍ത്തത്. ബയേണിനായി നാലു താരങ്ങള്‍ ഹാട്രിക്ക് നേടി.

 

മ്യൂണിക്: പ്രീ സീസണ്‍ സൗഹൃദ ഫുട്ബോള്‍ മത്സരത്തില്‍ പ്രാദേശിക ക്ലബ്ബിനെതിരെ ഗോളടിമേളമൊരുക്കി ബയേണ്‍ മ്യൂണിക്. പ്രാദേശിക ക്ലബ്ബായ എഫ് സി റോട്ടാക് ഈഗേണിനെ രണ്ടിനെതിരെ 20 ഗോളുകള്‍ക്കാണ് ബയേണ്‍ തകര്‍ത്തത്. ബയേണിനായി നാലു താരങ്ങള്‍ ഹാട്രിക്ക് നേടി.

കിങ്സ്‌ലി കോമാന്‍, റോബര്‍ട്ടോ ലെവന്‍ഡോവ്‌സ്‌കി, സാന്‍ഡ്രോ വാഗ്നര്‍, മാക്‌സ്മിലിയന്‍ ഫ്രാന്‍സ്‌കെ എന്നിവരാണ് ബയേണിനായി ഹാട്രിക് നേടിയത്. തോമസ് മുള്ളര്‍, ഹാമിഷ് റോഡ്രിഗസ് എന്നിവര്‍ രണ്ടു വീതം ഗോളുകള്‍ നേടിയപ്പോള്‍ തിയാഗോ, ഫ്രാങ്ക് റിബെറി, ജോഷ്വ കിമ്മിച്ച്, സെബാസ്റ്റ്യന്‍ റൂഡി എന്നിവര്‍ ചേര്‍ന്ന് ബയോണിന്റെ ഗോള്‍വേട്ട പൂര്‍ത്തിയാക്കി.

കളി തുടങ്ങി ആദ്യമിനിറ്റില്‍ തന്നെ തുടങ്ങിയ ഗോളടി 88-ാം മിനിറ്റുവരെ നീണ്ടുനിന്നു. ആദ്യുകുതിയില്‍ തന്നെ റോട്ടാക് രണ്ടു ഗോള്‍ മടക്കി തിരിച്ചുവരവിന്റെ സൂചന നല്‍കിയിയെങ്കിലും രണ്ടാംപകുതിയില്‍ ബയേണ്‍ ഗോളടിച്ചുകൂട്ടി. ആദ്യ പകുതി കഴിഞ്ഞപ്പോള്‍ 5-2 ആയിരുന്നു സ്കോര്‍.

loader