മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പുതിയ ജേഴ്‌സി ബിസിസിഐ പുറത്തിറക്കി. സ്റ്റാര്‍ ഇന്ത്യയ്ക്ക് പകരം ടീം ഇന്ത്യയുടെ പുതിയ സ്‌പോണ്‍സറായി എത്തിയ ഒപ്പോയുടെ ലോഗോ സഹിതമാണ് പുതിയ ജേഴ്‌സി ഡിസൈന്‍ ചെയ്തിരിക്കുന്നത്.
ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയില്‍ ടീം ഇന്ത്യ ധരിച്ച അതേ മാതൃകയിലുള്ള ജേഴ്‌സി തന്നെയാണ് പുതിയതും. എന്നാല്‍ സ്റ്റാര്‍ ഇന്ത്യ എന്നതിന് പകരം പുതിയ സ്‌പോണ്‍സര്‍മാരായ ഒപ്പോ ഇന്ത്യയുടെ പേരായിരിക്കും ജേഴ്‌സിയില്‍ ഉണ്ടാകുക. അതേസമയം, ടീമിന്റെ കിറ്റ് സ്പോണ്‍സര്‍മാരായ നൈക്കിയുടെ ലോഗോയ്ക്ക് പുതിയ ജേഴ്സിയിലും മാറ്റമില്ല.
മാര്‍ച്ചിലാണ് സ്റ്റാര്‍ ഇന്ത്യയ്ക്ക് പകരം ഇന്ത്യന്‍ ക്രിക്കറ്റിന്റെ ടീമിന്റെ പുതിയ സ്‌പോണ്‍സര്‍മാരായി ചൈനീസ് സ്മാര്‍ട് ഫോണ്‍ നിര്‍മാതാക്കളായ ഒപ്പോയെ തെരഞ്ഞെടുത്തത്. 1079 കോടി രൂപയ്‌ക്ക് അഞ്ച് വര്‍ഷം നീണ്ട കരാറാണ് ഒപ്പോയുമായി ബിസിസിഐയ്ക്കുള്ളത്.
