മുംബൈ: പിറന്നാള്‍ദിനത്തില്‍ മുന്‍ നായകന്‍ അനില്‍ കുംബ്ലയെ അപമാനിച്ച് ബിസിസിഐ. കുംബ്ലയുടെ നാല്‍പ്പത്തിയേഴാം ജന്‍മദിനത്തില്‍ ട്വിറ്ററിലൂടെ ആശംസകള്‍ നേര്‍ന്ന ബിസിസിഐ മുന്‍ ഇന്ത്യന്‍ ബൗളര്‍ എന്നുമാത്രമാണ് വിശേഷിപ്പിച്ചത്. ഓരോ താരത്തിനും ഉചിതമായ തലവാചകങ്ങള്‍ നല്‍കിയാണ് ബിസിസിഐ സാധാരണ ആശംസകള്‍ നേരുന്നത്.
ഇന്ത്യയുടെ എക്കാലത്തേയും മികച്ച ടെസ്റ്റ് വിക്കറ്റ് വേട്ടക്കാരനെയാണ് ബിസിസിഐ മുന്‍ ബൗളര്‍ മാത്രമാക്കി ചുരുക്കിയത്. ബിസിസിഐ നടപടിയില്‍ ആരാധകര്‍ പ്രതിഷേധവുമായി രംഗത്തെത്തിയതോടെ ട്വീറ്റ് പിന്‍വലിച്ച് മുന്‍ നായകന്‍ എന്നാക്കി മാറ്റി. 132 ടെസ്റ്റുകളില്‍ നിന്ന് 619 വിക്കറ്റുകളും 271 ഏകദിനങ്ങളില്‍ 337 വിക്കറ്റുകളും കുംബ്ലയുടെ പേരിലുണ്ട്.
