ടെസ്റ്റ് റാങ്കിംഗില്‍ ഒന്നാമതെത്തിയ വിരാട് കോലിക്ക് ആശംസയുമായി ബിസിസിഐ. 'സച്ചിന്‍ ടെന്‍ഡുള്‍ക്കറിന് ശേഷം കോലി' എന്ന വിലയിരുത്തല്‍ ശരിവെക്കുന്നതാണ് ഈ ആശംസ.

മുംബൈ: ടെസ്റ്റ് ബാറ്റ്സ്‌മാന്‍മാരുടെ റാങ്കിംഗില്‍ ഒന്നാമതെത്തിയ ഇന്ത്യന്‍ നായകന്‍ വിരാട് കോലിയെ പ്രശംസിച്ച് ബിസിസിഐ. 'ടെസ്റ്റ് റാംങ്കിംഗില്‍ സ്റ്റീവ് സ്മിത്തിനെ മറികടന്ന് കോലി ഒന്നാമതെത്തിയിരിക്കുന്നു. 2011ല്‍ ഈ നേട്ടത്തിലെത്തിയ ഇതിഹാസ താരം സച്ചിന്‍ ടെന്‍ഡുള്‍ക്കര്‍ക്ക് ശേഷം ഒന്നാം സ്ഥാനത്തെത്തുന്ന ആദ്യ ഇന്ത്യന്‍ ബാറ്റ്‌സ്മാനാണ് കോലി'- ഇതായിരുന്നു ബിസിസിയുടെ അഭിനന്ദന സന്ദേശം. 

വിലക്ക് നേരിടുന്ന ഓസീസ് മുന്‍ നായകന്‍ സ്റ്റീവ് സ്‌മിത്തിനെ മറികടന്നാണ് കോലി ഒന്നാം സ്ഥാനത്തെത്തിയത്. എഡ്ജ്ബാസ്റ്റണ്‍ ടെസ്റ്റില്‍ 200 റണ്‍സ് നേടിയ പ്രകടനമാണ് കോലിയെ മുന്നിലെത്തിച്ചത്. 934 പോയിന്‍റുമായാണ് കോലിയുടെ കുതിപ്പ്. സ്മിത്തിന് 929 പോയിന്‍റാണുളളത്. ഇംഗ്ലണ്ട് നായകന്‍ ജോറൂട്ടാണ് മൂന്നാം സ്ഥാനത്ത്. ഇംഗ്ലണ്ട് പര്യടനത്തില്‍ മികവ് തുടര്‍ന്നാല്‍ കോലിക്ക് റാങ്കിംഗില്‍ ലീഡുയര്‍ത്താം. 

Scroll to load tweet…