ഷമി- ഹസിന്‍ വിവാദത്തില്‍ ബിസിസിഐയുടെ വെളിപ്പെടുത്തല്‍

First Published 20, Mar 2018, 4:00 PM IST
bcci on shami hasin controversy
Highlights
  • ഇന്ത്യന്‍ പേസര്‍ മുഹമ്മദ് ഷമി കഴിഞ്ഞ മാസം മുംബൈയില്‍ തങ്ങിയിരുന്നതായി ബിസിസിഐ സ്ഥിതികരിച്ചു.


മുംബൈ: ഷമി ഹസിന്‍ ജഹാന്‍ വിവാദത്തില്‍ ബിസിസിഐയുടെ പുതിയ വെളിപ്പെടുത്തല്‍. ഇന്ത്യന്‍ പേസര്‍ മുഹമ്മദ് ഷമി കഴിഞ്ഞ മാസം മുംബൈയില്‍ തങ്ങിയിരുന്നതായി ബിസിസിഐ സ്ഥിതീകരിച്ചു. ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിന് ശേഷം നാട്ടിലേക്ക് മടങ്ങുന്ന വഴി, രണ്ട് ദിവസമാണ് ഷമി ദുബായില്‍ താമസിച്ചത്. എന്നാല്‍ ദുബായില്‍ ഷമി ആരുമായൊക്കെ കൂടിക്കാഴ്ച നടത്തിയെന്ന് അറിയില്ലെന്നും ബിസിസിഐ കൊല്‍ക്കത്ത പോലീസിനെ അറിയിച്ചു.

ഒത്തുകളിക്ക് പ്രേരിപ്പിച്ച പാകിസ്ഥാനി യുവതിയുമായി ഷമി ദുബായില്‍ കൂടിക്കാഴ്ച നടത്തിയെന്ന് ഭാര്യ ഹസിന്‍ ആരോപിച്ചിരുന്നു. ഷമിയുടെ ഭാര്യയെ ചികിത്സിച്ച ഡോക്ടറുടെ മൊഴി എടുക്കുമെന്നും കൊല്‍ക്കത്ത പോലീസ് അറിയിച്ചു. തന്നെ കൊല്ലാനായി ചില മരുന്നുകള്‍ ഷമി നല്‍കിയിരുന്നുവെന്ന് ഹസിന്‍ ആരോപിച്ചിരുന്നു.

loader