അഞ്ച് വൈസ് പ്രസിഡന്റുമാരുള്ളവരുടെ പ്രായം ആണോ ബിസിസിഐയിലെ അനുഭവസമ്പത്താണോ പരിഗണിക്കേണ്ടതെന്നും കോടതി വ്യക്തമാക്കിയിരുന്നില്ല. തിനാല്‍ തുടര്‍നടപടികള്‍ സ്വീകരിക്കാനാകാത്ത ആശയക്കുഴപ്പത്തിലാണ് ബിസിസിഐ നേതൃത്വം. ഇടക്കാല പ്രസിഡന്റിന്റെ കാലാവധി അഡ്മിനിസ്‌ട്രേറ്ററുടെ നിയമനം വരെയാണോ അതോ പുതിയ തെരഞ്ഞെടുപ്പ് വരെയാണോ എന്ന കാര്യത്തിലും വ്യക്തതയില്ല. മൂന്ന് വൈസ് പ്രസിഡന്റുമാര്‍ 70 വയസ്സിന് മുകളില്‍ പ്രായമുള്ളവരാണ്.

ലോധാ സമിതി ശുപാര്‍ശകള്‍ നടപ്പിലാക്കിയാല്‍ ഇവര്‍ക്കാര്‍ക്കും ഉടന്‍ പ്രസിഡന്റ് പദവിയിലെത്താന്‍ കഴിയില്ലെന്നാണ് ഒരു വിഭാഗം വാദിക്കുന്നത്. ബിസിസി ആധ്യക്ഷനെ സംബന്ധിച്ച് പത്തൊമ്പതാം തീയതി ഫാലി എസ് നരിമാനും ഗോപാല്‍ സുബ്രഹ്മണ്യവും സുപ്രീം കോടതിക്ക് നല്‍കുന്ന പട്ടികയാകും നിര്‍ണായകമാവുക. ഇന്ത്യന്‍ ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും മികച്ച നായകനും ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റുമായ സൗരവ് ഗാംഗുലി അധ്യക്ഷനായി പുതിയ ഭരണസമിതിയെ നിയമിക്കണമെന്ന ആവശ്യം ഇരുവരും മുന്നോട്ട് വയ്ക്കുമെന്ന അഭ്യൂഹമുണ്ട്. 

ഗാവസ്‌കര്‍ അടക്കമുള്ള മുന്‍ താരങ്ങളും ഗാംഗുലിയെ പിന്തുണച്ചേക്കും. ബിസിസിഐ പ്രസിഡന്റാകാന്‍ സമയം ആയില്ലെന്നാണ് ഗാംഗുലി ഇതുവരെ പറഞ്ഞിരുന്നത്. ഐപിഎല്‍ നടത്തിപ്പ് ഉള്‍പ്പെടെ എല്ലാം അനിശ്ചിതത്വത്തിലായിരിക്കെ ഗാംഗുലി പദവി ഏറ്റെടുക്കിമോയെന്നും കണ്ടറിയണം