ദുബായ്: അന്താരാഷ്‌ട്ര ക്രിക്കറ്റ് കൗണ്‍സിലിനെതിരെ വീണ്ടും ബിസിസിഐ. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് നടത്താനുള്ള ഐസിസിയുടെ നീക്കത്തിനെതിരെ ബിസിസിഐ രംഗത്തെത്തി. 2019 മുതല്‍ നാല് വര്‍ഷം നീണ്ടുനില്‍ക്കുന്ന ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് നടത്താനാണ് ഐസിസിയുടെ ആലോചന.

12 ടീമുളാണ് ചാമ്പ്യഷിപ്പിലുണ്ടാവുക. നിശ്ചിത കാലയളവില്‍ പോയിന്റ് പട്ടികയിലെ ആദ്യ രണ്ട് സ്ഥാനക്കാര്‍ ഫൈനലില്‍ ഏറ്റുമുട്ടും.

എന്നാല്‍ ഐ സിസിയുടെ നീക്കം നിലവിലെ ടെസ്റ്റ് കലണ്ടറിനെ തകര്‍ക്കുമെന്നാണ് ബിസിസിഐയുടെ നിലപാട്. ടെസ്റ്റ് ചാമ്പ്യഷിപ്പിന്റെ നടത്തിപ്പ് വ്യക്തമാക്കാന്‍ ഐ സി സി അടുത്തയാഴ്ച അംഗരാജ്യങ്ങളുടെ യോഗം വിളിച്ചിട്ടുണ്ട്. ഈ യോഗത്തില്‍ വിയോജിപ്പ് അറിയിക്കാനാണ് ബിസിസിഐയുടെ തീരുമാനം.