Asianet News MalayalamAsianet News Malayalam

ബിസിസിഐ സ്വന്തമായി സ്റ്റേഡിയം നിര്‍മ്മിക്കുന്നു

bcci to build its own stadium
Author
First Published Jun 30, 2016, 1:27 AM IST
  • Facebook
  • Twitter
  • Whatsapp

മുംബൈ: ബി സി സി ഐ സ്വന്തമായി ക്രിക്കറ്റ് സ്റ്റേഡിയം നിര്‍മിക്കാനൊരുങ്ങുന്നു. പലകാരണങ്ങളാല്‍ മത്സര വേദികള്‍ അവാസന നിമിഷം മാറ്റേണ്ടി വരുന്ന പശ്ചാത്തലത്തിലാണ് ബി സി സി ഐയുടെ നീക്കം.

പ്രധാന മത്സരങ്ങളുടെ വേദികള്‍ അവസാന നിമിഷം മാറ്റേണ്ടി വരുന്നതിലൂടെ ഉണ്ടാകുന്ന പ്രയാസങ്ങള്‍ ഇല്ലാതാക്കാനാണ് ബി സി സി ഐ സ്വന്തം സ്റ്റേഡിയം നിര്‍മിക്കാന്‍ ഒരുങ്ങുന്നത്.  ബി സി സി ഐ പ്രസിഡന്റ് അനുരാഗ് താക്കറിന്റേതാണ് സ്വന്തം സ്റ്റേഡിയം എന്ന ആശയം. ഇതിനായി ആദ്യവട്ട ചര്‍ച്ചകള്‍ ധര്‍മ്മശാലയില്‍ നടന്ന ബോര്‍ഡിന്റെ പ്രവര്‍ത്തക സമിതി യോഗത്തില്‍ പൂര്‍ത്തിയാക്കി. ദില്ലിയിലാണ് ബി സി സി ഐ സ്വന്തം സ്റ്റേഡിയം നിര്‍മിക്കുക. ട്വന്റി20 ലോകകപ്പില്‍ സംസ്ഥാന സര്‍ക്കാര്‍ സുരക്ഷ നല്‍കാത്തതിനാല്‍ ധര്‍മ്മശാലയിലെ ഇന്ത്യ - പാകിസ്ഥാന്‍ മത്സരം കൊല്‍ക്കത്തയിലേക്ക് മാറ്റിയിരുന്നു. ഇതിന് പിന്നാലെ മഹാരാഷ്ട്രയിലെ ഐ പി എല്‍ മത്സരവേദികളും മാറ്റി. സ്വന്തം സ്റ്റേഡിയം നിര്‍മ്മിച്ചാല്‍ ഇത്തരം പ്രതിസന്ധികള്‍ ഉണ്ടാവില്ലെന്ന വിലയിരുത്തലിലാണ് ബി സി സി ഐ. രാജ്യാന്തര നിലവാരമുള്ള സ്റ്റേഡിയത്തിന്റെ നിര്‍മ്മാണവും നിയന്ത്രണവും ബിസിസിഐയുടെ പൂര്‍ണ നിയന്ത്രണത്തിലായിരിക്കും.

Follow Us:
Download App:
  • android
  • ios