കൊച്ചിന്‍ ടസ്ക്കേഴ്സിന് ബിസിസിഐ 850 കോടി നൽകണം
ദില്ലി: ഐപിഎൽ കൊച്ചിൻ ടസ്ക്കേഴ്സ് ടീമിന് ബിസിസിഐ 550 കോടി നൽകണം. 18 ശതമാനം വാര്ഷിക പലിശയും ചേര്ത്ത് ഇത് 850 കോടിയോളം വരും. ഐപിഎൽ ടീമിൽ നിന്ന് വ്യവസ്ഥകൾ പാലിക്കാതെ പുറത്താക്കിയതിനാണ് തുക നല്കാന് നിര്ദ്ദേശിച്ചിരിക്കുന്നത്. ബിസിസിഐ യുമായുള്ള കരാര് വ്യവസ്ഥകള് ലംഘിച്ച് വര്ഷം തോറുമുള്ള 156 കോടി രൂപയുടെ ബാങ്ക് ഗ്യാരണ്ടി നൽകാത്തതിനാണ് 2011 സെപ്റ്റംബറില് കൊച്ചി ടീമിനെ പുറത്താക്കിയത്.
ബിസിസിഐയിലെ ഭൂരിപക്ഷം അംഗങ്ങളുടേയും എതിര്പ്പ് അവഗണിച്ച് പ്രസിഡന്റായിരുന്ന ശശാങ്ക് മനോഹറാണ് ടസ്കേഴ്സിനെ പുറത്താക്കിയത്. ഇതിനെതിരെയാണ് ടസ്കേഴ്സ് ഉടമളായ റെങ്ദേവു കര്സോര്ഷ്യം ആര്ബിട്രേഷൻ കോടതിയെ സമീപിക്കുകയായിരുന്നു. അന്ന് തർക്ക പരിഹാരത്തിലൂടെ കോടതി നിശ്ചയിച്ച തുക നൽകാനാണ് സുപ്രീം കോടതി വിധിച്ചിരിക്കുന്നത്. 18 ശതമാനം വാർഷിക പലിശ സഹിതമാണ് 850 കോടിയോളം രൂപയടയ്ക്കാന് നിര്ദ്ദേശിച്ചിരിക്കുന്നത്.
