മുംബൈ: മുന്‍ നായകന്‍ സുനില്‍ ഗവാസ്കറിന് മുന്നറിയിപ്പുമായി ബിസിസിഐ. കമന്‍റേറ്ററായി തുടരണമെങ്കില്‍ സ്പോര്‍ട്സ് മാനേജ്മെന്‍റ് കമ്പനിയില്‍ ഗവാസ്കറിനുള്ള ഓഹരി വില്‍ക്കണമെന്ന് ബിസിസിഐ അറിയിച്ചു. ക്രിക്കറ്റ് ഉള്‍പ്പെടെയുള്ള കായിക ഇനങ്ങളുടെ മാര്‍ക്കറ്റിംഗ് ഏജന്‍സിയായ പിഎംജി ഗ്രൂപ്പിന്‍റെ ഡയറക്ടറാണ് ഗവാസ്കര്‍. 

കമന്‍റേറ്റര്‍ എന്ന നിലയില്‍ ദീര്‍ഘകാലമായി ബിസിസിഐയുമായി സഹകരിക്കുന്നുണ്ട് ഗവാസ്കര്‍. കമന്‍റേറ്ററായ് തുടരാന്‍ ആഗ്രഹിക്കുന്നതിനാല്‍ ഇദേഹം ഓഹരികള്‍ വില്‍ക്കാന്‍ തയ്യാറാണെന്ന് സൂചനയുണ്ട്. എന്നാല്‍ ഓഹരി വില്‍ക്കാന്‍ ഗവാസ്ക്കര്‍ ആഗ്രഹിക്കുന്നില്ലെന്നും ബിസിസിഐയുമായി ചര്‍ച്ച നടത്തുമെന്നും മുന് താരവുമായി അടുത്ത വൃത്തങ്ങള്‍ പറയുന്നു.