അമേരിക്കൻ മേജർ ലീഗ് സോക്കറിൽ ടീമിനെ ഒരുക്കുന്ന ഡേവിഡ് ബെക്കാം സ്വന്തമായി സ്റ്റേഡിയം നിർമ്മിക്കുന്നു. സ്റ്റേഡിയം നിർമ്മിക്കാൻ അനുമതി തേടി മയാമി നഗരത്തിൽ നടത്തിയ വോട്ടെടുപ്പിൽ 60 ആളുകളുടെ പിന്തുണ ബെക്കാമിന് കിട്ടി. മയാമി രാജ്യാന്തര വിമാനത്താവളത്തിന് സമീപമുള്ള ഗോൾഫ് കോഴ്സാണ് ഫുട്ബോൾ സ്റ്റേഡിയമാക്കുന്നത്.
മയാമി: അമേരിക്കൻ മേജർ ലീഗ് സോക്കറിൽ ടീമിനെ ഒരുക്കുന്ന ഡേവിഡ് ബെക്കാം സ്വന്തമായി സ്റ്റേഡിയം നിർമ്മിക്കുന്നു. സ്റ്റേഡിയം നിർമ്മിക്കാൻ അനുമതി തേടി മയാമി നഗരത്തിൽ നടത്തിയ വോട്ടെടുപ്പിൽ 60 ആളുകളുടെ പിന്തുണ ബെക്കാമിന് കിട്ടി. മയാമി രാജ്യാന്തര വിമാനത്താവളത്തിന് സമീപമുള്ള ഗോൾഫ് കോഴ്സാണ് ഫുട്ബോൾ സ്റ്റേഡിയമാക്കുന്നത്.
73 ഏക്കർ സ്ഥലത്ത് ഫുട്ബോൾ സ്റ്റേഡിയം, ഷോപ്പിംഗ് മാൾ, ഹോട്ടൽ എന്നിവയാണ് ബെക്കാം ഗ്രൂപ്പ് നിർമ്മിക്കുക. 25000 പേര്‍ക്കിരിക്കാവുന്ന സ്റ്റേഡിയമാണ് നിര്‍മിക്കുക. ഇന്റർ മയാമി എന്ന് പേരിട്ടിരിക്കുന്ന ബെക്കാമിന്റെ ക്ലബ് 2020ലാണ് മേജർ ലീഗ് സോക്കറിൽ അരങ്ങേറ്റം കുറിക്കുക. ലോക ഫുട്ബോളിലെ സൂപ്പര്‍ താരങ്ങളെ ക്ലബ്ബിലെത്തിക്കാനുള്ള ശ്രമങ്ങള്‍ ബെക്കാം ഇപ്പോഴെ ആരംഭിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
ലയണല്‍ മെസിയും ക്രിസ്റ്റ്യാനോ റൊണാൾഡോയും അടക്കമുള്ള പ്രമുഖ താരങ്ങൾ ഇന്റർ മയാമിയിൽ കളിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ഇക്കാര്യം ബെക്കാം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.
