യുവേഫ നേഷന്‍സ് ലീഗില്‍ ബെല്‍ജിയത്തിന് വിജയം. ലുകാകു രണ്ട് ഗോള്‍ നേടിയ മത്സരത്തില്‍ ബെല്‍ജിയം എതിരില്ലാത്ത മൂന്ന് ഗോളിന് ഐസ്‌ലന്‍ഡിനെ തോല്‍പ്പിച്ചു. 31, 81 മിനിറ്റുകളിലായിരുന്നു ലുകാകുവിന്റെ ഗോള്‍. അവസാന മൂന്ന് മത്സരങ്ങളില്‍ നിന്ന് അഞ്ച് ഗോളുകളാണ് ലുകാകു നേടിയത്. 29ാം മിനിറ്റില്‍ ഹസാര്‍ഡിലൂടെയായിരുന്നു ആദ്യ ഗോള്‍.
ലിസ്ബണ്‍: യുവേഫ നേഷന്‍സ് ലീഗില്‍ ബെല്‍ജിയത്തിന് വിജയം. ലുകാകു രണ്ട് ഗോള്‍ നേടിയ മത്സരത്തില്‍ ബെല്‍ജിയം എതിരില്ലാത്ത മൂന്ന് ഗോളിന് ഐസ്‌ലന്‍ഡിനെ തോല്‍പ്പിച്ചു. 31, 81 മിനിറ്റുകളിലായിരുന്നു ലുകാകുവിന്റെ ഗോള്‍. അവസാന മൂന്ന് മത്സരങ്ങളില്‍ നിന്ന് അഞ്ച് ഗോളുകളാണ് ലുകാകു നേടിയത്. 29ാം മിനിറ്റില്‍ ഹസാര്‍ഡിലൂടെയായിരുന്നു ആദ്യ ഗോള്‍.
മറ്റു മത്സരങ്ങളില്‍ പോര്‍ച്ചുഗല്‍ ഒരു ഗോളിന് ഇറ്റലിയെ തോല്‍പ്പിച്ചു. സ്വീഡനെ 2-3ന് തുര്‍ക്കി തോല്‍പ്പിച്ചു. സ്‌കോട്ട്‌ലന്‍ഡ് എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് തോല്‍പ്പിച്ചപ്പോള്‍ സെര്‍ബിയ- റൊമാനിയ മത്സരം 2-2 സമനിലയില്‍ പിരിഞ്ഞു.
