ക്രിക്കറ്റ് സത്യസന്ധരുടെ ഗൈം തന്നെയെന്ന് തെളിയിച്ച് ബെന്‍ സ്റ്റോക്ക്
ഓസ്ട്രേലിയയിലെ പന്തുചുരണ്ടല് വിവാദങ്ങള് പൊതുവെ ക്രിക്കറ്റിനെ ചെറുതായൊന്നുമല്ല ഉലച്ചത്. എന്നാല് ക്രിക്കറ്റിലും ക്രിക്കറ്റ് താരങ്ങള്ക്കിടയിലും ഇപ്പോഴും സത്യസന്ധത നിലനില്ക്കുന്നുവെന്നതിന് തെളിവാണ് രാജസ്ഥാന് റോയല് താരം ബെന് സ്റ്റോക്ക്. സണ്റൈസേഴ്സ് ഹൈദരാബാദിനെതിരായ മത്സരത്തിനിടെ ഫീല്ഡ് ചെയ്യുന്ന സ്റ്റോക്ക് തനിക്ക് നഷ്ടപ്പെട്ട ക്യാച്ച് നോട്ട് ഔട്ട് എന്ന് സ്വയം വ്യക്തമാക്കുകയായിരുന്നു.
ഹൈദരാബാദ് താരം അലക്സ് ഹെയ്ല്സ് അടിച്ച പന്ത് ബൗണ്ടറി ലൈനിനടുത്ത് വച്ച് കയ്യിലൊതുക്കിയ സ്റ്റോക്ക് എന്നാല് അത് ഔട്ട് അല്ലെന്ന് കാണിക്കുകയായിരുന്നു. വിക്കറ്റ് നഷ്ടമായെന്ന് എല്ലാവരും കരുതുമ്പോഴാണ് സ്റ്റോക്കിന്റെ ഈ നടപടി. താരത്തിന്റെ സത്യസന്ധതയെ പ്രശംസകൊണ്ട് മൂടുകയാണ് ആരാധകര്. ഡൈവ് ചെയ്ത് പന്ത് കൈക്കലാക്കിയ സ്റ്റോക്കില്നിന്ന് നിലത്തുവീഴുന്നതിനിടെ പന്തും തെറിച്ച് വീഴുകയായിരുന്നു. ഔട്ട് ആണെന്ന് ഹൈദരാബാദ് താരങ്ങളും വിശ്വസിച്ചിരിക്കെയാണ് സ്റ്റോക്കിന്റെ അപ്രതീക്ഷിത ഇടപെടല്.
