രണ്ടാം ഇന്നിംഗ്സില്‍ ഇന്ത്യയുടെ നാല് വിക്കറ്റ് വീഴ്ത്തി ബെന്‍സ്റ്റോക്സാണ് ഇംഗ്ലണ്ടിന് വിജയം സമ്മാനിക്കുന്നതില്‍ നിര്‍ണായക സാന്നിധ്യമായത്

ലോര്‍ഡ്സ്: എഡ്ജ്ബാസ്റ്റണ്‍ ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യയില്‍ നിന്ന് വിജയം തട്ടിത്തെറിപ്പിച്ചത് ഇംഗ്ലിഷ് ഓള്‍റൗണ്ടര്‍ ബെന്‍സ്റ്റോക്സായിരുന്നു. ബാറ്റിംഗില്‍ നിരാശയായെങ്കിലും രണ്ടാം ഇന്നിംഗ്സില്‍ നാല് നിര്‍ണായക വിക്കറ്റ് വീഴ്ത്തി ഇംഗ്ലണ്ടിന് വിജയം സമ്മാനിക്കുകയായിരുന്നു സ്റ്റോക്സ്.

തോല്‍വിയുടെ നിരാശയില്‍ നില്‍ക്കുന്ന ഇന്ത്യക്ക് ആശ്വാസകരമായ വാര്‍ത്തയാണ് ഇംഗ്ലിഷ് ക്യാംപില്‍ നിന്നും പുറത്തുവരുന്നത്. ആദ്യ ടെസ്റ്റില്‍ ഇംഗ്ലണ്ടിന് വേണ്ടി ഗംഭീര പ്രകടനം നടത്തിയ ബെന്‍ സ്റ്റോക‍്‍സ് രണ്ടാം മത്സരത്തിൽ കളിച്ചേക്കില്ലെന്നാണ് വ്യക്തമാകുന്നത്.

കഴിഞ്ഞ സെപ്തംബറില്‍ ബാറിൽ തല്ലുണ്ടാക്കിയതുമായി ബന്ധപ്പെട്ട കേസില്‍ ബ്രിസ്റ്റോൾ കോടതിയിൽ സ്റ്റോക്സിന് ഹാജരാകേണ്ടതുണ്ട്. 9 ാം തിയതിയാണ് ലോര്‍ഡ്സില്‍ രണ്ടാം ടെസ്റ്റ് ആരംഭിക്കുന്നത്. തിങ്ങളാഴ്ചയാണ് സ്റ്റോക്സിന് കോടതിയില്‍ ഹാജരാകേണ്ടത്. 

കേസ് മാറ്റിവച്ചില്ലെങ്കില്‍ സ്റ്റോക്സിന് കളിക്കാൻ സാധിക്കില്ല. നിലവിലെ സാഹചര്യത്തില്‍ സ്റ്റോക്സിനെ രണ്ടാം ടെസ്റ്റില്‍ നിന്ന് ഒഴിവാക്കാനാണ് സാധ്യതയെന്നാണ് റിപ്പോര്‍ട്ടുകള്‍. അങ്ങനെയെങ്കില്‍ അത് ഇന്ത്യക്ക് ഗുണമാകും.