ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ബംഗളൂരു എഫ്‌സി- ജംഷദ്പുര്‍ എഫ്‌സി മത്സരം സമനിലയില്‍ അവസാനിച്ചു. ഒരു ത്രില്ലര്‍ മത്സരത്തില്‍  ഇരു ടീമുകളും രണ്ട് വീതം ഗോളുകള്‍ നേടി. നിഷു കുമാര്‍, സുനില്‍ ഛേത്രി എന്നിവര്‍ ബംഗളൂരുവിന്റെ ഗോളുകള്‍ നേടിയപ്പോള്‍, ഗൗരവ് മുഖി, സെര്‍ജിയോ സിദോഞ്ഞ എന്നിവരാണ് ജംഷദ്പുരിന്റെ ഗോളുകള്‍ നേടിയത്.

ബംഗളൂരു: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ബംഗളൂരു എഫ്‌സി- ജംഷദ്പുര്‍ എഫ്‌സി മത്സരം സമനിലയില്‍ അവസാനിച്ചു. ഒരു ത്രില്ലര്‍ മത്സരത്തില്‍ ഇരു ടീമുകളും രണ്ട് വീതം ഗോളുകള്‍ നേടി. നിഷു കുമാര്‍, സുനില്‍ ഛേത്രി എന്നിവര്‍ ബംഗളൂരുവിന്റെ ഗോളുകള്‍ നേടിയപ്പോള്‍, ഗൗരവ് മുഖി, സെര്‍ജിയോ സിദോഞ്ഞ എന്നിവരാണ് ജംഷദ്പുരിന്റെ ഗോളുകള്‍ നേടിയത്.

രണ്ട് തവണയും ലീഡ് നേടിയ ശേഷമാണ് ബംഗളൂരു ഗോള്‍ വഴങ്ങിയത്. 45ാം മിനിറ്റിലായിരുന്നു ബംഗളൂരുവിന്റെ ആദ്യ ഗോള്‍. ബോക്‌സിന് പുറത്ത് നിന്ന് നിഷു കുമാര്‍ തൊടുത്ത ലോങ് റേഞ്ചര്‍ ബംഗളൂരുവിന്റെ വലയില്‍ പതിച്ചു. എന്നാല്‍ 81ാം മിനിറ്റില്‍ ഗൗരവ് മുഖിയിലൂടെ സന്ദര്‍ശകര്‍ കടം വീട്ടി. 

മത്സരം സമനിലയിലേക്ക് നീളുമെന്ന് കരുതിയിരിക്കെയാണ് സുനില്‍ ഛേത്രിയിലൂടെ ഒരിക്കല്‍കൂടി ബംഗളൂരു ലീഡ് നേടി. ഹെഡ്ഡറിലൂടെയായിരുന്നു ഛേത്രിയുടെ സീണസിലെ ആദ്യ ഐഎസ്എല്‍ ഗോള്‍. എന്നാല്‍ ഇഞ്ചുറി സമയത്ത് സെര്‍ജിയോ ജംഷദ്പുരിനെ ഒപ്പമെത്തിച്ചു. പിന്നാലെ റഫറിയുടെ വിസില്‍. ജംഷദ്പുരിന് വിജയതുല്യമായ സമനില.