ബംഗളൂരു എഫ്‌സിക്ക് വേണ്ടി രാഹുല്‍ ബെക്കേ, എറിക് പാര്‍ട്ടലു എന്നിവര്‍ ഗോള്‍ കണ്ടെത്തി.
ബംഗളൂരു: എഎഫ്‌സി കപ്പ് ഇന്റര്‍സോണ്‍ പ്ലേഓഫ് സെമി ഫൈനലിന്റെ ആദ്യപാദത്തില്‍ ബംഗളൂരു എഫ്‌സിക്ക് തോല്‍വി. തുര്‍ക്ക്‌മെനിസ്ഥാന്‍ ക്ലബ് അല്ട്യന്‍ സ്യറിനോട് രണ്ടിനെതിരേ മൂന്ന് ഗോളുകള്‍ക്കാണ് ബംഗളൂരു എഫ്‌സി പരാജയപ്പെട്ടത്. അവരുടെ ഗ്രൗണ്ടില്‍ നടക്കുന്ന രണ്ടാം പാദമത്സരത്തില്‍ തിരിച്ചെത്തുക ബംഗളൂരു എഫ്‌സിക്ക് എളുപ്പമാവില്ല.
വഹിത് ഒര്‍സഹദോവ് സ്യറിന് വേണ്ടി ഇരട്ട ഗോള്‍ നേടി. അന്നദുര്‍ദ്യേവിന്റെ വകയായിരുന്നു ഒരു ഗോള്‍. ബംഗളൂരു എഫ്‌സിക്ക് വേണ്ടി രാഹുല്‍ ബെക്കേ, എറിക് പാര്‍ട്ടലു എന്നിവര്‍ ഗോള്‍ കണ്ടെത്തി. അവസാന നിമിഷങ്ങളില്‍ ബംഗളൂരു എഫ്‌സി പൊരുതിയെങ്കിലും സമനില ഗോള്‍ നേടാന്‍ സാധിച്ചില്ല. 29നാണ് രണ്ടാം പാദമത്സരം.
