Asianet News MalayalamAsianet News Malayalam

ഐഎസ്എല്‍: ഇന്ന് ബംഗളൂരു എഫ്‌സി - എടികെ പോരാട്ടം

ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ബംഗളൂരു എഫ്‌സി ഇന്ന് എടികെയെ നേരിടും. ലീഗില്‍ ഇതുവരെ തോല്‍വി അറിയാത്ത ഏക ടീമാണ്. ബംഗളൂരു ഹോം ഗ്രൗണ്ടിലാണ് മത്സരം. 10 കളിയില്‍ 24 പോയിന്റുമായി ഒന്നാം സ്ഥാനത്താണ് ബംഗളൂരു എഫ്‌സി.

Bengaluru FC will meet ATK today in ISL
Author
Bengaluru, First Published Dec 13, 2018, 11:26 AM IST

ബംഗളൂരു: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ബംഗളൂരു എഫ്‌സി ഇന്ന് എടികെയെ നേരിടും. ലീഗില്‍ ഇതുവരെ തോല്‍വി അറിയാത്ത ഏക ടീമാണ്. ബംഗളൂരു ഹോം ഗ്രൗണ്ടിലാണ് മത്സരം. 10 കളിയില്‍ 24 പോയിന്റുമായി ഒന്നാം സ്ഥാനത്താണ് ബംഗളൂരു എഫ്‌സി. 17 ഗോള്‍ നേടിയ ബി എഫ് സി വഴങ്ങിയത് എട്ട് ഗോള്‍ മാത്രം. 11 കളിയില്‍ 16 പോയിന്റുള്ള എടികെ ആറാം സ്ഥാനത്താണ്. 10 ഗോള്‍ നേടിയ കൊല്‍ക്കത്ത ടീം പത്ത് ഗോള്‍ വഴങ്ങുകയും ചെയ്തു.

അതേസമയം, ആദ്യ ജയത്തിനായി ഡല്‍ഹി ഡൈനമോസ് ഇനിയും കാത്തിരിക്കണം. ഇന്നലെ 11ാം മത്സരത്തിനിറങ്ങിയ ഡല്‍ഹിയെ ജംഷഡ്പുര്‍ എഫ്‌സി പരാജയപ്പെടുത്തി. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കായിരുന്നു ഡല്‍ഹിയുടെ തോല്‍വി. ലാലിയന്‍സുവാല ചാങ്‌ദെയുടെ ഗോളിലൂടെ മുന്നിലെത്തിയ ഡല്‍ഹിയെ ടിം കാഹില്‍, ഫാറൂഖ് ചൗധരി എന്നിവരുടെ ഗോളിലൂടെ ജംഷഡ്പുര്‍ പരാജയപ്പെടുത്തുകയായിരുന്നു.

Follow Us:
Download App:
  • android
  • ios