ഈസ്റ്റ് ബംഗാളിനെ ഒന്നിനെതിരേ നാല് ഗോളുകള്‍ക്ക് തോല്‍പ്പിച്ചാണ് ബംഗളൂരു എഫ്‌സി കിരീടം നേടിയത്.
ഭുവനേശ്വര്: പ്രഥമ സൂപ്പര് കപ്പ് കിരീടം ബംഗളൂരു എഫ്സിക്ക്. ഈസ്റ്റ് ബംഗാളിനെ ഒന്നിനെതിരേ നാല് ഗോളുകള്ക്ക് തോല്പ്പിച്ചാണ് ബംഗളൂരു എഫ്സി കിരീടം നേടിയത്. ഇന്ത്യന് സൂപ്പര് ലീഗ് ഫൈനലിലെ തോല്വിയില് അല്പമെങ്കിലും ആശ്വാസം നേടാന് കിരീടനേട്ടത്തോടെ ബംഗളൂരു എഫ്സിക്ക് സാധിക്കും. ഒരു ഗോളിന് പിന്നിട്ടുനിന്ന ശേഷമാണ് ഈസ്റ്റ് ബംഗാള് തോല്വി വാങ്ങിയത്.
അനുസ്മാന ക്രോമ 28ാം മിനുട്ടില് നേടിയ ഗോളിലൂടെ ഈസ്റ്റ് ബംഗാളാണ് മത്സരത്തില് ആദ്യം ലീഡ് നേടിയത്. എന്നാല് ആദ്യ പകുതി അവസാനിക്കും മുന്പ് തന്നെ രാഹുല് ബെകേയുടെ തകര്പ്പന് ഹെഡ്ഡറിലൂടെ ബെംഗളൂരൂ ഒപ്പമെത്തി. ആദ്യ പകുതിയുടെ അധിക സമയത്തില് കളി കൈയ്യാങ്കളിയായപ്പോള് ഈസ്റ്റ് ബംഗാള് താരം സമദിന് ചുവപ്പ് കാര്ഡ് ലഭിച്ചു. ഇതോടെ ബംഗളൂരു ആധിപത്യമുറപ്പിച്ചു.
പത്ത് പേരായി ചുരുങ്ങിയതിനാല് ബെംഗളൂരുവിന്റെ മുന്നേറ്റനിരയുടെ നിരന്തര ആക്രമണങ്ങളെ ചെറുത്ത് നില്ക്കുവാന് ഏറെ നേരം സാധിക്കാതെ വന്നപ്പോള് ഈസ്റ്റ് ബംഗാള് പ്രതിരോധം ഒടുവില് ഛേത്രിക്ക് മുന്നില് മുട്ടുമടക്കുകയായിരുന്നു. 69ാം മിനുട്ടില് ടീമിനു ലഭിച്ച പെനാള്ട്ടി ഗോളാക്കി മാറ്റി ബെംഗളൂരു ലീഡ് നേടി. ഛേത്രിയായിരുന്നു സ്കോറര്.
മിനുട്ടുകളുടെ വ്യത്യാസത്തില് മികു നേടിയ ഗോളില് ബെംഗളൂരു സീസണിലെ ആദ്യം ട്രോഫി ഉറപ്പാക്കി. 90ാം മിനുട്ടില് ഛേത്രി മത്സരത്തിലെ രണ്ടാമത്തെയും ബെംഗളൂരുവിന്റെ നാലാമത്തെയും ഗോള് നേടി. എല്ലാ സീസണിലും ഒരു കപ്പ് നേടുകയെന്ന നേട്ടമാണ് ഇതോടെ ബെംഗളൂരു എഫ്സി സ്വന്തമാക്കിയിരിക്കുന്നത്.
