ഗോകുലം പൊരുതി തോറ്റു; ബംഗളൂരു എഫ്സി ക്വാര്‍‌ട്ടറില്‍

First Published 1, Apr 2018, 7:40 PM IST
bengaluru fc won vs gokulam
Highlights
  • 32ാം മിനിറ്റില്‍ ഉഗാണ്ടന്‍ താരം ഹെന്റി കിസേക്ക നേടിയ ഗോളില്‍ ഗോകുലം മുന്നിലെത്തി.

ഭുവനേശ്വര്‍: സൂപ്പര്‍ കപ്പില്‍ ഗോകുലം എഫ്‌സി തോറ്റ് പുറത്തായി. ഇന്ത്യന്‍ സൂപ്പര്‍ ലീഗ് രണ്ടാം റണ്ണറപ്പായ ബംഗളൂരു എഫ്‌സിയോടാണ് ലീഡ് നേടിയശേഷം തോല്‍വി സമ്മതിച്ചത്. ഇഞ്ചുറി സമയത്തായിരുന്നു ബംഗളൂരുവിന്റെ ഗോള്‍. 

32ാം മിനിറ്റില്‍ ഉഗാണ്ടന്‍ താരം ഹെന്റി കിസേക്ക നേടിയ ഗോളില്‍ ഗോകുലം മുന്നിലെത്തി. യുവതാരം സല്‍മാനാണ് ഗോളിന് വഴി ഒരുക്കിയത്. ഈ ലീഡ് 70ാം മിനിറ്റില്‍ മികു ഗോള്‍ നേടുന്നത് വരെ തുടരാന്‍ ഗോകുലത്തിനായി. പിന്നീട് ആദ്യ അതുവരെയുള്ള പ്രകടനം തുടരാന്‍ ഗോകുലത്തിന് സാധിച്ചില്ല. ഇഞ്ചുറി സമയത്ത് ഉദാന്ത സിങ് നേടിയ ഗോള്‍ ബംഗളൂരുവിനെ ക്വാര്‍ട്ടറിലെത്തിച്ചു. മികുവാണ് ഗോളിന് വഴിയൊരുക്കിയത്. 

സുനില്‍ ഛേത്രിയുടെ ഒരു ഷോട്ട് മികച്ച സേവിലൂടെ നിഖില്‍ രക്ഷപ്പെടുത്തിയത് ഒഴിച്ചാല്‍ ആദ്യ പകുതിയില്‍ ഗോകുലത്തിന് കാര്യമായ വെല്ലുവിളി നേരിടേണ്ടി വന്നില്ല .

loader