ത്രോ ലൈനിനപ്പുറത്ത് മെന്‍ഡി പന്തെടുക്കാന്‍ പോയപ്പോള്‍ ബോള്‍ ബോയ് പന്ത് തട്ടിത്തെറിപ്പിക്കുന്നതാണ് സംഭവം.
ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് നിലവിലെ ചാംപ്യന്മാരായ മാഞ്ചസ്റ്റര്‍ സിറ്റിക്ക് ഒരിക്കലും നല്ല ദിവസമായിരുന്നില്ല ഗ്രൗണ്ടില്‍. രണ്ടാം ഡിവിഷനില്‍ നിന്ന് സ്ഥാനം കയറ്റം നേടിയെത്തിയ വോള്‍വ്‌സിനോട് 1-1 സമനിലയില്‍ പിരിയേണ്ടിവന്നു അവര്‍ക്ക്. സിറ്റിയുടെ ഫ്രഞ്ച് താരം ബെഞ്ചമിന്‍ മെന്‍ഡിക്കും അത്ര സുഖകരമായ മത്സരമായിരുന്നില്ല. കാരണം മറ്റൊന്നുമല്ല, ഗ്രൗണ്ടിലുണ്ടായിരുന്ന ബോള്‍ ബോയ് തന്നെ. മത്സരത്തിനിടെ ത്രോബോള്‍ എടുക്കാന്‍ പോയപ്പോഴായിരുന്നു മെന്‍ഡി കബളിപ്പിക്കപ്പെട്ടത്. ത്രോ ലൈനിനപ്പുറത്ത് മെന്‍ഡി പന്തെടുക്കാന്‍ പോയപ്പോള്‍ ബോള്‍ ബോയ് പന്ത് തട്ടിത്തെറിപ്പിക്കുന്നതാണ് സംഭവം. ബോള്‍ ബോയ് മെന്‍ഡിയെ പറ്റിക്കുന്ന വീഡിയോ കാണാം..
