അര്‍ജന്റീനയ്ക്കു വേണ്ടി ഏറ്റവുമധികം ഗോളുകള്‍ നേടിയ താരം. തുടര്‍ച്ചയായി വര്‍ഷങ്ങളോളം സ്പാനിഷ് ലീഗില്‍ ടോപ് സ്‌കോറര്‍. ഏറ്റവും കൃത്യതയാര്‍ന്ന ഷൂട്ടര്‍, മാരിവില്‍ പോലെ വളഞ്ഞിറങ്ങി ഗോള്‍വലകളെ ചുംബിക്കുന്ന ഫ്രീകിക്കുകളുടെ ഉടമ സമകാലീന ഫുട്‌ബോളില്‍ ഈ വിശേഷണങ്ങളൊക്കെ സ്വന്തമായുള്ള താരമാണ് ലിയോണല്‍ മെസി. എതിരാളികളെ കബളിപ്പിച്ചു മുന്നേറി, പായിക്കുന്ന ആ ഇടംകാലന്‍ ഷോട്ടുകള്‍ എത്രയോ തവണ കളിത്തട്ടുകളെയും ഗ്യാലറികളെയും ത്രസിപ്പിച്ചുണ്ട്. ഇവിടെയിതാ, പുല്‍ത്തകിടികളില്‍ മെസിയുടെ മാന്ത്രിക സ്പര്‍ശം സമ്മാനിച്ച ഒരുപിടി സുന്ദരഗോളുകള്‍ കാണാം...


