തിരുവനന്തപുരം: ലോകം പുതുവർഷത്തിലേക്ക് കടന്നപ്പോൾ കഴിഞ്ഞ വർഷത്തെ ഏറ്റവും മികച്ച ഗോളുകളിലേക്കൊന്ന് തിരിഞ്ഞുനോക്കാം. ലോകത്തെ വ്യത്യസ്ത കളിത്തട്ടുകളിൽ പിറന്ന ഏറ്റവും മികച്ച ഗോളുകളിലേക്ക്. 2016ൽ ഫുട്ബോൾ ലോകത്തെ ഞെട്ടിച്ച ഗോളാണിത്. മലേഷ്യൻ താരം മുഹമ്മദ് ഫായിസ് സുബ്രി നേടിയ അത്ഭുതഗോളിന്‍റെ അലയൊലികൾ ഇതുവരെകെട്ടടങ്ങിയിട്ടില്ല. മലേഷ്യൻ സൂപ്പർ ലീഗിൽ പെനാംഗ് എഫ് സിക്കുവേണ്ടിയായിരുന്നു വണ്ടർഗോൾ.

കൊറിന്ത്യൻസിന് വേണ്ടി മാർലോൺ നേടിയ ഗോളും വിസ്മയകാഴ്ചയായി.

പോയവർഷത്തിലും ലിയണൽ മെസ്സി മാജിക്കുണ്ടായിരുന്നു. കോപ്പ അമേരിക്കയിലായിരുന്നു മെസ്സിയുടെ മഴവിൽ ഗോൾ.

ഇംഗ്ലണ്ടിനെതിര സൗഹൃദമത്സരത്തിൽ നേടിയ ഗോളാണ് സ്പാനിഷ്താരം മാരിയോ ഗാസ്പറെ ശ്രദ്ധേയനാക്കിയത്.

ആഴ്സണല്‍ താരം മെസ്യൂട് ഓസിലിന്റെ വകയായും ഉണ്ടായിരുന്നു ഒരു അത്ഭുത ഗോള്‍. ഫിൻലൻഡ് മിഡ്ഫീൽഡർ സൈമൺ സ്ക്രാബിന്‍റെ ഗോളും കണ്ണഞ്ചിക്കുന്നതായിരുന്നു. മികച്ച ഗോൾവേട്ടക്കാരുടെ കൂട്ടത്തിൽ ഒരു പെൺകുട്ടിയുമുണ്ട്. വെനസ്വേലക്കാരിയ ഡാനിയുസ്ക റോഡ്രിഗസ്. 17വയസ്സിൽ താഴെയുള്ളവരുടെ ലാറ്റിനമേരിക്കൻ പോരാട്ടത്തിലായിരുന്നു ഡാനിയുസ്കയുടെ ഗോൾ.

വര്‍ഷാവസാനം ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ മാഞ്ചസ്റ്റര്‍ യുണൈറ്റഡ്-സണ്ടര്‍ലാന്റ് മത്സരത്തിലും പിറന്നു ഒതു അത്ഭുത ഗോള്‍. ഫുടബോള്‍ ചരിത്രത്തില്‍ തന്നെ അപൂര്‍വമായ സ്‌കോര്‍പിയന്‍ കിക്ക് അല്ലെങ്കില്‍ ബാക് ഹീല്‍ ഗോള്‍ എന്ന് വിശേഷിപ്പിക്കുന്ന ഗോളായിരുന്നു യുണൈറ്റഡിനായി ഹെന്‍ട്രി മഹിതരിയന്‍ നേടിയത്.

ബ്രസീല്‍ താരം നെയ്മറിനുമുണ്ടായിരുന്നു സ്വന്തം പേരിലൊരു അത്ഭുത ഗോള്‍.