കൊല്‍ക്കത്ത: തൃണമൂല്‍ കോണ്‍ഗ്രസ് അംഗത്വവും പാര്‍ട്ടി ചുമതലകളും രാജിവെച്ചതായി ഇന്ത്യന്‍ ഫുട്ബോള്‍ ഇതിഹാസം ബൈച്ചൂങ് ബൂട്ടിയ. ട്വിറ്ററിലൂടെയാണ് ബൂട്ടിയ ഇക്കാര്യം അറിയിച്ചത്. അടുത്ത ഊഴം എന്താണെന്ന് ബൂട്ടിയ വ്യക്തമാക്കിയിട്ടില്ല.
സജീവ ഫുട്ബോളില്‍ നിന്ന് വിരമിച്ച ശേഷം പശ്ചിമ ബംഗാള്‍ രാഷ്ട്രീയത്തില്‍ സജീവമായിരുന്നു മുന്‍ ഇന്ത്യന്‍ നായകന്‍. 2011ല്‍ മമതാ ബാനര്‍ജി അധികാരത്തിലെത്തിയപ്പോള്‍ തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്ന ബൂട്ടിയ രണ്ട് തവണ പശ്ചിമ ബംഗാളില്‍ നിന്ന് മത്സരിച്ചിരുന്നു.
