പൂനെ: ഇന്ത്യയുടെ ട്രെന്‍റ് ബോള്‍ട്ടാണ് താനെന്ന് തെളിയിച്ച് മീഡിയം പേസര്‍ ഭുവനേശ്വര്‍ കുമാര്‍. ന്യൂസീലന്‍ഡ് ഓപ്പണര്‍ കോളിന്‍ മണ്‍റോയെ പുറത്താക്കിയ ഭുവനേശ്വറിന്‍റെ പന്തിനെ അവിശ്വസനീയമെന്നെ വിശേഷിപ്പിക്കാനാവു. മികച്ച ലൈനിലും ലെങ്തിലും ഭുവനേശ്വര്‍ എറിഞ്ഞ പന്ത് സ്വിംങ് ചെയ്ത് മണ്‍റോയുടെ മിഡില്‍ സ്റ്റംമ്പ് പിഴുതെടുത്തു. 17 പന്തില്‍ 10 റണ്‍സെടുക്കാനേ മണ്‍റോയ്ക്ക് കഴിഞ്ഞുള്ളൂ.
ഭുവനേശ്വറിന്‍റെ പന്ത് ബാറ്റ്സ്മാന് ഒരവസരവും കൊടുക്കാതെയാണ് പാഡിനും ബാറ്റിനും ഇടയിലൂടെ ബെയ്‌ല്‍ തെറിപ്പിച്ചത്. മത്സരത്തില്‍ ആറാമത്തെ ഓവറിലെ അവസാന പന്തിലായിരുന്നു മണ്‍റോയെ വിറപ്പിച്ച ഭുവിയുടെ പന്ത്. അപ്രതീക്ഷിത വിക്കറ്റിന്‍റെ ആഘാതത്തില്‍ കോളിന്‍ മണ്‍റോ നിരാശനായി ഗാലറിലേക്ക് മടങ്ങുന്നത് ദൃശ്യങ്ങളില്‍ കാണാം.
