ലോകകപ്പില്‍ മിന്നും പ്രകടനം കാഴ്‌ചവെച്ച ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീം കോന്‍ ബനേഗ ക്രോര്‍പതിയില്‍. കഴിഞ്ഞദിവസം സംപ്രേക്ഷണം ചെയ്ത എപ്പിസോഡിലാണ് ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീം പരിപാടിയില്‍ പങ്കെടുത്തത്. പരിപാടിയുടെ അവതാരകനായ ബിഗ് ബി പൊടുന്നനെയാണ് ഇന്ത്യന്‍ ടീം അംഗങ്ങള്‍ പങ്കെടുക്കുന്ന വിവരം പ്രഖ്യാപിച്ചത്. സ്‌മൃതി മന്ദാനയും പൂനം റാവത്തുമാണ് ആദ്യം പരിപാടിയില്‍ പങ്കെടുത്തത്. പിന്നീട് ടീം ക്യാപ്‌റ്റന്‍ മിതാലി രാജ്, വേദ കൃഷ്‌ണമൂര്‍ത്തി, ജൂലിയന്‍ ഗോസ്വാമി, ഹര്‍മാന്‍പ്രീത് കൗര്‍ എന്നിവരും മാറിമാറിവന്നു. ഇന്ത്യന്‍ ടീമിന് ലഭിച്ച സമ്മാന തുകയായ 6.4 ലക്ഷം രൂപ ഹൈദരാബാദിലെ ഒരു സന്നദ്ധസംഘടനയ്‌ക്ക് സംഭാവനയായി നല്‍കി. ഭാരതരത്‌ന പുരസ്‌ക്കാരം അമ്മയ്‌ക്ക് സമര്‍പ്പിച്ചതാര് എന്ന ചോദ്യമായിരുന്നു അവസാനമായി ചോദിച്ചത്. സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ എന്ന ഉത്തരം ശരിയായി തന്നെയാണ് മിതാലി രാജ് പറഞ്ഞത്. ഇന്ത്യന്‍ ടീമിന്റെ ലോകകപ്പ് പ്രകടനത്തെ വാനോളം പുകഴ്‌ത്തിയാണ് ബിഗ് ബി ഇന്ത്യന്‍ താരങ്ങളെ യാത്രയാക്കിയത്.