സ്വന്തം സ്റ്റേഡിയത്തില്‍ നിറഞ്ഞ് കവിഞ്ഞ സ്റ്റേഡിയത്തില്‍ ആദ്യ പോരിനിറങ്ങിയ മഞ്ഞപ്പടയുടെ 24-ാം മിനിറ്റില്‍ ഒരു ഗോളിന് മുന്നില്‍

കൊച്ചി: കഴിഞ്ഞ സീസണില്‍ ഇഴഞ്ഞ് നീങ്ങിയ ബ്ലാസ്റ്റേഴ്സ് അല്ല ഇതെന്ന് മുംബെെ സിറ്റി എഫ്സി മറന്ന് പോയി. സ്വന്തം സ്റ്റേഡിയത്തില്‍ നിറഞ്ഞ് കവിഞ്ഞ സ്റ്റേഡിയത്തില്‍ ആദ്യ പോരിനിറങ്ങിയ മഞ്ഞപ്പട 24-ാം മിനിറ്റില്‍ ഒരു ഗോളിന് മുന്നില്‍.

കളിയുടെ ആദ്യ നിമിഷം മുതല്‍ മികച്ച കളി പുറത്തെടുത്ത ഡേവിഡ‍് ജെയിംസിന്‍റെ ടീം നിരവധി ഗോള്‍ അവസരങ്ങള്‍ക്ക് വഴി തുറന്നു. അതിനുള്ള പ്രതിഫലം ലഭിച്ചത് 24-ാം മിനിറ്റിലാണെന്ന് മാത്രം. ഗോള്‍ നേടിയത് ഹോളിചരണ്‍ നര്‍സാരിയാണെങ്കിലും അതിന്‍റെ മുഴുവന്‍ മാര്‍ക്കും സെര്‍ബിയന്‍ താരവും ബ്ലാസ്റ്റേഴ്സിന്‍റെ ഡിഫന്‍സീവ് മിഡ്ഫീല്‍ഡറുമായ നിക്കോള ക്രെമാരോവിച്ചിന് നല്‍കണം.

വലത് വിംഗില്‍ ക്രെമാരോവിച്ച് മനോഹരമായി ബാക്ക് ഹീലിലൂടെ ബോക്സിനുള്ളിലേക്ക് നല്‍കിയ പന്ത് ഓടിയെടുത്ത ദൗങ്കല്‍ നര്‍സാരിക്ക് മറിച്ച് നല്‍കി. ഒന്ന് പന്തിനെ നിയന്ത്രിച്ച നര്‍സാരി തന്‍റെ ഇടങ്കാലന്‍ ഷോട്ടിലൂടെ അമരീന്ദറിനെ കീഴടക്കി. 

Scroll to load tweet…