ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ അഞ്ചാം പതിപ്പിന് ഇന്ന് കൊല്‍ക്കത്തയില്‍ തുടക്കമാവും. ഉദ്ഘാടന മത്സരത്തില്‍ കേരള ബ്ലാസ്‌റ്റേ്‌സ് ആതിഥേയരായ എടികെയെ നേരിടും. വൈകിട്ട് 7.30നാണ് മത്സരം.
കൊല്‍ക്കതത്ത: ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ അഞ്ചാം പതിപ്പിന് ഇന്ന് കൊല്‍ക്കത്തയില്‍ തുടക്കമാവും. ഉദ്ഘാടന മത്സരത്തില്‍ കേരള ബ്ലാസ്‌റ്റേ്‌സ് ആതിഥേയരായ എടികെയെ നേരിടും. വൈകിട്ട് 7.30നാണ് മത്സരം. കഴിഞ്ഞ സീസണില്‍ ഒട്ടും മികച്ചതല്ലായിരുന്നു ഇരു ടീമുകളുടേയും പ്രകടനം ബ്ലാസ്റ്റേഴ്‌സ് ആറാം സ്ഥാനത്ത് അവസാനിപ്പിച്ചപ്പോള്‍ എടികെ ഒമ്പതാമതായിരുന്നു. ഇരുവരും ആഗ്രഹിക്കുന്നത് പുതിയ തുടക്കം.
കഴിഞ്ഞ സീസണില്‍ പാതിവഴിയില്‍ ബ്ലാസ്‌റ്റേഴ്‌സിന്റെ പരിശീലകസ്ഥാനം ഏറ്റെടുത്ത ഡേവിഡ് ജയിംസ് ടീം വിട്ട് പോയിട്ടില്ല. വയസന്‍ പടയെന്ന് വിളിച്ചിരുന്നുവര്‍ക്ക് മുന്നിലേക്ക് ഒരുപിടി യുവതാരങ്ങളേയും ബ്ലാസ്റ്റേഴ്‌സ് അവതരിപ്പിക്കുന്നുണ്ട്. അവരിലാണ് ബ്ലാസ്റ്റേ്‌സിന്റെ പ്രതീക്ഷയും. ഇന്ന് എടിക്കെയ്ക്ക് എതിരേ ഇവരില്‍ പലരും അരങ്ങേറും. സാധ്യതാ ലിസ്റ്റ് നോക്കാം.
ഇന്ത്യയുടെ അണ്ടര്‍ 17 ലോകകപ്പ് ഗോള്‍ കീപ്പറായിരുന്ന ധീരജ് സിങ് ഇന്ന് ഐഎസ്എല്ലില്‍ അരങ്ങേറും. നവീന്‍ കുമാര്‍, സുജിത് ശശികുമാര്‍ എന്നിവരാണ് മറ്റ് ഗോള്‍ കീപ്പര്‍മാര്‍. പ്രതിരോധത്തില്‍ അനസ് എടത്തൊടികയുണ്ടാവില്ല. സന്ദേശ്് ജിങ്കാനൊപ്പം നെമാഞ്ച പെസിച്ച്് ആദ്യ ഇലവനിലെത്തും. ഇടത് വിങ്ങ് ബാക്കില്‍ ലാല്‍റ്വത്താരയും വലത് ബാക്കില്‍ സിറില്‍ കാളിയും സ്ഥാനം പിടിക്കും. മധ്യനിരയില്‍ എം. സക്കീറിന് സ്ഥാനം ഉറപ്പാണ്. സക്കീറിനൊപ്പം കെസിറോണ്‍ കിസിറ്റോ അല്ലെങ്കില്‍ സെര്‍ബിയയില്‍ നിന്നെത്തിയ പുത്തന്‍ താരം നികോള കെആര്‍സിമരേവിച്ചോ ഇടം നേടും.
ഇവര്‍ക്ക് രണ്ട് പേര്‍ക്കും മുന്നിലായി ഹാളിചരണ്‍ നര്‍സാരി, കറേജ് പെകുസണ്‍, സെമിന്‍ലെന്‍ ഡന്‍ഗല്‍ എന്നിവര്‍ സ്ഥാനം പിടിക്കും. ഇടത് വിങ്ങിലാണ് നര്‍സാരിക്ക് സ്ഥാനം. വലത് വിങ്ങില്‍ സെമിന്‍ലെനും. ഇവര്‍ക്ക് നടുക്കായി പെകുസണ്‍ കളിക്കും. ഏക സ്‌ട്രൈക്കറായി സ്ലോവേനിയന്‍ താരം മറ്റേജ് പോപ്ലാറ്റിക്ക് ടീമിലെത്തും.
സാധ്യതാ ടീം: ധീരജ് സിങ്, ലാല്‍റ്വാത്താര, ലെകിച്ച് പെസിച്ച്, സന്ദേശ് ജിങ്കാന്‍, സിറില്‍ കാളി, എം.പി സക്കീര്‍, കെആര്‍സിമരേവിച്ച്, ഹാളിചരണ്‍ നര്‍സാരി, സെമിന്‍ലെന്‍ ഡന്‍ഗല്‍, കറേജ് പെകുസണ്‍, മറ്റേജ് പൊപ്ലാന്റ്റിക്.
