കോപ്പ ലിബര്‍ട്ടഡോറസ് ഫൈനലിന്റ ആദ്യപാദത്തില്‍ റിവര്‍പ്ലേറ്റിനെതിരേ ബോക്ക ജൂനിയേഴ്‌സിന് ലീഡ്. ആദ്യ പകുതി പിന്നിട്ടപ്പോള്‍ ബോക്ക ജൂനിയേഴ്‌സ് 2-1ന് മുന്നിലാണ്. റമോണ്‍ ആബില, ഡാരിയോ ബെനഡെറ്റോ എ്ന്നിവരാണ് ബോക്കയുടെ ഗോളുകള്‍ നേടിയത്.
ബ്യൂണസ് ഐറിസ്: കോപ്പ ലിബര്‍ട്ടഡോറസ് ഫൈനലിന്റ ആദ്യപാദത്തില്‍ റിവര്‍പ്ലേറ്റിനെതിരേ ബോക്ക ജൂനിയേഴ്‌സിന് ലീഡ്. ആദ്യ പകുതി പിന്നിട്ടപ്പോള്‍ ബോക്ക ജൂനിയേഴ്‌സ് 2-1ന് മുന്നിലാണ്. റമോണ്‍ ആബില, ഡാരിയോ ബെനഡെറ്റോ എ്ന്നിവരാണ് ബോക്കയുടെ ഗോളുകള്‍ നേടിയത്. ലൂകാസ് പ്രാറ്റോയുടെ വകയായിരുന്നു റിവറിന്റെ ഏകഗോള്‍.
ബോക്കയുടെ ഹോം ഗ്രൗണ്ടില്‍ 34ാം മിനിറ്റില്‍ ആദ്യ ഗോള്‍ നേടി. അബിലയുടെ ഷോട്ട് ഗോള്‍ കീപ്പര്‍ അര്‍മാനിയുടെ കൈകളില്‍ തട്ടി ഗോള്‍വര കടന്നു. എന്നാല്‍ ഒരു മിനിറ്റ് മാത്രമായിരുന്നു ഗോളിന്റെ ആയുസ്. ലൂക്‌സാ പ്രാറ്റോയിലൂടെ റിവര്‍ തിരിച്ചിടിച്ചു. ഗോള്‍ കീപ്പര്‍ അഗസ്റ്റിന്‍ റോസി മുഴുനീളെ ഡൈവിങ് നടത്തിയെങ്കിലും പന്ത് വലയിലെത്തി.
ആദ്യപകുതിയുടെ ഇഞ്ചുറി സമയത്തായിരുന്നു ബോക്കയുടെ രണ്ടാം ഗോള്‍. ബെനഡെറ്റോ നേടിയ ഹെഡ്ഡറിലൂടെ ബോക്ക മുന്നിലെത്തി. മൈതാന മധ്യത്ത് നിന്നുള്ള ഫ്രീകിക്കില്‍ തലവച്ച ബെനഡെറ്റോ ഒരിക്കല്‍കൂടി അര്‍മാനിയെ കീഴടക്കി.
