ഡോര്‍ട്ട്മുണ്ടിന്റെ പരിശീലന ഗ്രൗണ്ടില്‍ 1500 വരുന്ന കാണികള്‍ക്ക് മുന്നിലായിരുന്നു ബോള്‍ട്ടിന്റ പരിശീലനം.

ഡോര്‍ട്ട്മുണ്ട്: സ്പ്രിന്റ് ഇതിഹാസം ഉസൈന്‍ ബോള്‍ട്ട് മുന്‍ ജര്‍മന്‍ ചാംപ്യന്മാരായ ബൊറൂസിയ ഡോര്‍ട്ട്മുണ്ട് ടീമിനൊപ്പം പരീശീലനത്തില്‍ ഏര്‍പ്പെട്ടു. ഡോര്‍ട്ട്മുണ്ടിന്റെ പരിശീലന ഗ്രൗണ്ടില്‍ 1500 വരുന്ന കാണികള്‍ക്ക് മുന്നിലായിരുന്നു ബോള്‍ട്ടിന്റ പരിശീലനം. എതിര്‍താരത്തെ നട്ടമഗ് ചെയ്ത ബോള്‍ട്ട് ഹെഡ്ഡറിലൂടെ ഒരു ഗോള്‍ നേടുകയും ചെയ്തു.

മരിയോ ഗോറ്റ്‌സെ, ജുലിയാന്‍ വീല്‍ എന്നിവര്‍ക്കൊപ്പമാണ് ബോള്‍ട്ട് ഗ്രൗണ്ടിലെത്തിയത്. കഴിഞ്ഞ വ്യാഴാഴ്ച ക്ലബിനൊപ്പം അടച്ചിട്ട സ്‌റ്റേഡിയത്തിലും ബോള്‍ട്ട് പരിശീലനം നടത്തിയിരുന്നു. ജമൈക്കന്‍ പതാക വിശീയ ആരാധകരും ബോള്‍ട്ടിന്റെ പരിശീലനം കാണാനെത്തിയിരുന്നു.