സൂറിച്ച്: ഏറ്റവും പുതിയ ഫിഫ റാങ്കിംഗില്‍ ബ്രസീല്‍ ഒന്നാം സ്ഥാനത്ത്. അര്‍ജന്‍റീന രണ്ടാം സ്ഥാനത്തേയ്ക്ക് പിന്തള്ളിയാണ് ആറ് വര്‍ഷത്തിന് ശേഷമാണ് ബ്രസീല്‍ ഫിഫ റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്തേക്ക് തിരിച്ചെത്തിയത്. ലോകകപ്പ് യോഗ്യത ഉറപ്പിച്ച കര്‍പ്പന്‍ പ്രകടനമാണ് ബ്രസീലിന് നേട്ടമായത്. ലോകചാംപ്യന്‍മാരായ ജര്‍മനിയാണ് മൂന്നാം സ്ഥാനത്ത്. ലാറ്റിന്‍ അമേരിക്കന്‍ ശക്തികളായ ചിലി നാലാം സ്ഥാനത്തും കൊളംബിയ അഞ്ചാം സ്ഥാനത്തുമാണ്.

ലോകകപ്പ് യോഗ്യത റൗണ്ടില്‍ 14 മത്സരങ്ങളില്‍ നിന്ന് 10 വിജയവും ഒരു സമനിലയും, മൂന്നു തോല്‍വികളുമാണ് ബ്രസീലിന്റെ സമ്പാദ്യം. പുതിയ പരിശീലകനായി ചുമതലയേറ്റ ടിറ്റെയുടെ കീഴില്‍ ഒന്‍പത് മത്സരങ്ങളില്‍ ജയം ബ്രസീലിനൊപ്പമായിരുന്നു. ഈ കളികളില്‍ 25 ഗോള്‍ അടിക്കുകയും രണ്ട് ഗോളുകള്‍ മാത്രം വഴങ്ങുകയുമാണ് ബ്രസീല്‍ ചെയ്തിട്ടുള്ളത്. 

ഇതോടെ റഷ്യന്‍ ലോകകപ്പിന് യോഗ്യത നേടുന്ന ആദ്യ ടീമായും ബ്രസീല്‍ മാറി്.
കഴിഞ്ഞ ദിവസം ബൊളീവയയോട് എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്ക് തോറ്റ അര്‍ജന്റീനയുടെ ലോകകപ്പ് യോഗ്യതയും തുലാസിലാണ്. 14 മത്സരങ്ങളില്‍ നിന്ന് ആറ് ജയവും നാല് തോല്‍വിയും നാല് സമനിലയുമാണ് അര്‍ജന്രീനയുടെ സമ്പാദ്യം. 22 പോയിന്റുമായി ലാറ്റിന്‍ അമേരിക്കന്‍ യോഗ്യത പട്ടികയില്‍ അഞ്ചാം സ്ഥാനത്താണ് അര്‍ജന്റീന.