അര്‍ജന്‍റീനയ്ക്കെതിരായ മത്സരത്തിന് മുന്‍പ് കാനറികള്‍ക്ക് അടവുകള്‍ മിനുക്കാനുള്ള സുവര്‍ണാവസരം. മുന്‍ മത്സരഫലങ്ങള്‍ ലാറ്റിനമേരിക്കന്‍ ടീമിനൊപ്പം. സൂപ്പര്‍ താരങ്ങളായ‍...

റിയാദ്: സൗഹൃദ ഫുട്ബോൾ മത്സരത്തിൽ ബ്രസീൽ നാളെ സൗദി അറേബ്യയെ നേരിടും. രാത്രി 11.30ന് റിയാദിലെ കിംഗ് സൗദ് യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിലാണ് മത്സരം. പതിനാറാം തിയതി നടക്കുന്ന അര്‍ജന്‍റീനക്കെതിരായ സൂപ്പര്‍ പോരാട്ടത്തിന് മുന്‍പ് ബ്രസീലിന് അടവുകള്‍ മിനുക്കിയെടുക്കാനുള്ള അവസരമാണിത്.

നെയ്‍മർ, റോബർട്ടോ ഫിർമിനോ, ഗബ്രിയേൽ ജീസസ്, ഫിലിപെ കുടീഞ്ഞോ തുടങ്ങിയ പ്രമുഖ താരങ്ങളെല്ലാം ബ്രസീൽ നിരയിലുണ്ടാവും. ഇരുടീമും ഇതിനുമുൻപ് നാല് തവണ ഏറ്റുമുട്ടിയിട്ടുണ്ട്. നാല് കളിയിലും ബ്രസീൽ ജയിച്ചു. ഏറ്റവും ഒടുവിൽ 2002ൽ ഏറ്റുമുട്ടിയപ്പോൾ ഒറ്റഗോളിനായിരുന്നു ബ്രസീലിന്‍റെ ജയം.