ബ്രസീലിയന്‍- റയല്‍ മാഡ്രിഡ് ഫുട്ബോള്‍ ഇതിഹാസം റൊണാള്‍ഡോ ആശുപത്രിയില്‍. ന്യൂമോണിയ ബാധിച്ച താരം ഐസി‌യുവിലെന്ന് റിപ്പോര്‍ട്ട്. 

ഇബീസ: ബ്രസീലിയന്‍- റയല്‍ മാഡ്രിഡ് ഫുട്ബോള്‍ ഇതിഹാസം റൊണാള്‍ഡോ ആശുപത്രിയില്‍. ന്യൂമോണിയ ബാധിച്ച താരം സ്‌പാനിഷ് ദ്വീപ് ഇബീസയിലെ ആശുപത്രിയില്‍ ചികിത്സയിലാണെന്ന് പ്രാദേശിക മാധ്യമങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. രണ്ട് തവണ ബാലന്‍ ഡി ഓറും 2002 ലോകകപ്പില്‍ സുവര്‍ണ പാദുകവും നേടിയ മുന്‍ താരം ഐസി‌യുവിലാണെന്ന് ഡയറിയോ ഡി ഇബീസ റിപ്പോര്‍ട്ട് ചെയ്തു. 

താരം സുഖംപ്രാപിച്ച് വരുന്നതായാണ് റിപ്പോര്‍ട്ടുകള്‍. ഇബീസയില്‍ അവധിക്കാലം ചിലവഴിക്കാന്‍ എത്തിയപ്പോളാണ് അസുഖം ബാധിച്ചത്. ബ്രസീലിന്‍റെയും റയലിന്‍റെയും എക്കാലത്തെയും മികച്ച സ്‌ട്രൈക്കര്‍മാരില്‍ ഒരാളായ റൊണാള്‍ഡോ 1994, 2002 ലോകകപ്പ് നേടിയ കാനറി ടീമില്‍ അംഗമായിരുന്നു. ക്ലബ് കരിയറില്‍ റയല്‍ മാഡ്രിഡിനെ കൂടാതെ ബാഴ്‌സലോണ, ഇന്‍റര്‍ മിലാന്‍, എസി മിലാന്‍, കൊറിന്ത്യന്‍സ് ടീമുകള്‍ക്കായി കളിച്ചിട്ടുണ്ട്.