മുംബൈ: സച്ചിന്റെ കടുത്ത ആരാധകനായ സുധീര്‍കുമാര്‍ ഗൗതമിനെ ഓര്‍മയില്ലെ. ഇന്ത്യയുടെ എല്ലാ മത്സരങ്ങളിലും ദേഹം മുഴുവന്‍ ത്രിവര്‍ണപതാകയുടെ നിറം പൂശി മൊട്ടയടിച്ച് കൊടിവീശിയും ശംഖൂതിയും ഇന്ത്യയെ പ്രോത്സാഹിപ്പിക്കുന്ന ആരാധകന്‍. ആ സുധീര്‍കുമാറാണ് സച്ചിന്റെ ഏറ്റവും വലിയ ആരാധകനെന്ന് ഇന്ത്യക്കാര്‍ ധരിച്ചുവെങ്കില്‍ തെറ്റി.

സച്ചിന്റെ ഏറ്റവും വലിയ ആരാധകനെ കണ്ടെത്തി രംഗത്തെത്തിയിരിക്കുന്നത് മറ്റാരുമല്ല, ഓസ്ട്രേലിയന്‍ പേസ് ഇതിഹാസം ബ്രെറ്റ് ലീ ആണ്. ലീ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത ചിത്രത്തിലാണ് ഇക്കാര്യം പറയുന്നത്. നെഞ്ചില്‍ സച്ചിന്റെ ചിത്രം പച്ചകുത്തിയ ആരാധകന്റെ ചിത്രം പങ്കുവെച്ചാണ് ലീ സച്ചിന്റെ ഏറ്റവും വലിയ ആരാധകനെ കണ്ടെത്തിയെന്ന കാര്യം പുറത്തുവിട്ടത്. ഈ ചിത്രം സച്ചിനെ കാണിക്കുമെന്ന ഉറപ്പുനല്‍കിയശേഷമാണ് ചിത്രമെടുത്തതെന്ന് ചിത്രത്തിന് താഴെയെഴുതിയ കുറിപ്പില്‍ ലീ വ്യക്തമാക്കിയിട്ടുണ്ട്.

സച്ചിനെതിരെ നിരവധിതവണ കളിച്ചിട്ടുള്ള താരമാണ് ലീ. ഇന്ത്യക്കെതിരെ കളിച്ച 12 ടെസ്റ്റില്‍ 53 ടെസ്റ്റുകളും ലീ നേടിയിട്ടുണ്ട്. ഇതില്‍ നാല് അഞ്ചു വിക്കറ്റ് പ്രകടനങ്ങളും ഉള്‍പ്പെടുന്നു.