ലാഹോര്‍: ലോകത്തിലെ മികച്ച ക്യാച്ച് ഏതെന്ന് കണ്ടെത്തുക എളുപ്പമല്ല. അക്കൂട്ടത്തിലേക്ക് തന്‍റെ മാന്ത്രിക ക്യാച്ച് ചേര്‍ത്തുവെച്ചിരിക്കുന്നു പാക്കിസ്ഥാന്‍ താരം അഹമ്മദ് ഷെഹ്സാദ്. നാഷണല്‍ ട്വന്‍റി20 ലീഗില്‍ പെഷാവറിനെതിരെയാണ് ലാഹോര്‍ ബ്ലൂ താരമായ ഷെഹ്സാദ് സൂപ്പര്‍ ക്യാച്ചെടുത്തത്. മത്സരത്തിലെ 13-ാം ഓവറില്‍ ആഗാ സല്‍മാന്‍റെ പന്തില്‍ മുസാദിക് അഹമ്മദാണ് പുറത്തായത്.
മുസാദിക് അഹമ്മദ് ലോംഗ് ഓണില്‍ ഉയര്‍ത്തിയടിച്ച പന്ത് വലതുവശത്തേക്ക് പറന്ന് ഒറ്റക്കൈയ്യില്‍ ഷെഹ്സാദ് അത്ഭുതകരമായി പിടിയിലൊതുക്കി. ഷെഹ്സാദിന്‍റെ ക്യാച്ച് ലോകത്തെ മികച്ചതാണെന്ന ചര്‍ച്ചകള്‍ ഉയര്‍ന്നുകഴിഞ്ഞു.
