ഒരു വിക്കറ്റ് മാത്രം അകലെ വിജയം നില്‍ക്കുമ്പോള്‍ ജസ്പ്രീത് ബുംറയുടെ മിന്നുന്ന ബൗളിംഗ് മികവാണ് ഇന്ത്യന്‍ ടീമിന് തുണയായത്. പരിക്കില്‍ നിന്ന് മോചിതനായി കളത്തില്‍ തിരിച്ചെത്തിയ ബുംറ അഞ്ചു വിക്കറ്റുുകളാണ് എറിഞ്ഞിട്ടത്

നോട്ടിംഗ്ഹാം: ഇംഗ്ലണ്ടിനെതിരെ മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ വിജയത്തിന് തൊട്ടടുത്താണ് ടീം ഇന്ത്യ. ആദ്യ രണ്ട് ടെസ്റ്റുകളില്‍ നിന്നേറ്റ തിരിച്ചടിക്ക് ശക്തമായ മറുപടിയാണ് വിരാട് കോലിയും സംഘവും ഇത്തവണ നല്‍കിയിരിക്കുന്നത്. ഒരു വിക്കറ്റ് മാത്രം അകലെ വിജയം നില്‍ക്കുമ്പോള്‍ ജസ്പ്രീത് ബുംറയുടെ മിന്നുന്ന ബൗളിംഗ് മികവാണ് ഇന്ത്യന്‍ ടീമിന് തുണയായത്.

പരിക്കില്‍ നിന്ന് മോചിതനായി കളത്തില്‍ തിരിച്ചെത്തിയ ബുംറ അഞ്ചു വിക്കറ്റുുകളാണ് എറിഞ്ഞിട്ടത്. ബുംറയുടെ ബൂം ബൂം ബോളിംഗില്‍ ഇംഗ്ലീഷ് ബാറ്റ്സ്മാന്മാര്‍ നിന്ന് വിയര്‍ക്കുന്നത് നോട്ടിംഗ്ഹാമിലെ ശ്രദ്ധേയ കാഴ്ചകളില്‍ ഒന്നായിരുന്നു. അതില്‍ ഇംഗ്ലീഷ് ഓള്‍റൗണ്ടര്‍ ക്രിസ് വോക്സിന്‍റെ വിക്കറ്റ് വീണ പന്തായിരുന്നു ഏറെ മനോഹരം.

മികച്ച പേസില്‍ കുത്തിയുയര്‍ന്ന് വന്ന ബൗണ്‍സറിന് മുന്നില്‍ അക്ഷരാര്‍ഥത്തില്‍ വോക്സ് പതറുകയായിരുന്നു. പന്തിന്‍റെ വരവ് കണക്കുക്കൂട്ടിയതില്‍ പിഴച്ച വോക്സ് വിക്കറ്റ് കീപ്പര്‍ ഋഷഭ് പന്തിന് ക്യാച്ച് നല്‍കി മടങ്ങുകയും ചെയ്തു.

വീഡിയോ കാണാം...

Scroll to load tweet…