ടെസ്റ്റില്‍ പതിനൊന്നാമനായി ഇറങ്ങുന്ന ബൂമ്രയുടെ ദൗത്യം പരമാവധി പന്തുകള്‍ ഡിഫന്‍ഡ് ചെയ്യുക എന്നതു മാത്രമായിരുന്നു. ഇന്ന് ലിയോണിനെതിരെ കളിച്ചതാണ് ടെസ്റ്റിലെ ബൂമ്രയുടെ സ്കോറിംഗ് ഷോട്ട്.

പെര്‍ത്ത്: പെര്‍ത്ത് ക്രിക്കറ്റ് ടെസ്റ്റില്‍ തീ പാറുന്ന പന്തുകള്‍കൊണ്ട് ഓസ്ട്രേലിയയെ വിറപ്പിക്കുന്ന ബൂമ്ര ടെസ്റ്റിന്റെ മൂന്നാം ദിനം സ്വന്തമാക്കിയത് അപൂര്‍വ നേട്ടം. നഥാന്‍ ലിയോണിനെ ബൗണ്ടറി കടത്തിയ ബൂമ്ര ടെസ്റ്റ് കരിയറിലെ ആദ്യ ബൗണ്ടറിയാണ് സ്വന്തമാക്കിയത്. ഇതിനായി ബൂമ്ര നേരിട്ടത് 97 പന്തുകള്‍.

ടെസ്റ്റില്‍ പതിനൊന്നാമനായി ഇറങ്ങുന്ന ബൂമ്രയുടെ ദൗത്യം പരമാവധി പന്തുകള്‍ ഡിഫന്‍ഡ് ചെയ്യുക എന്നതു മാത്രമായിരുന്നു. ഇന്ന് ലിയോണിനെതിരെ കളിച്ചതാണ് ടെസ്റ്റിലെ ബൂമ്രയുടെ സ്കോറിംഗ് ഷോട്ട്. ഈ വര്‍ഷം ഇംഗ്ലണ്ടിനെതിരായ സതാംപ്ടണ്‍ ടെസ്റ്റില്‍ രണ്ട് മണിക്കൂറോളം ക്രീസില്‍ നിന്ന ബൂമ്ര 48 പന്തുകള്‍ നേരിട്ടെങ്കിലും റണ്ണൊന്നും എടുത്തിരുന്നില്ല.

അതേസമയം, ആദ്യ ടെസ്റ്റിലെന്നപോലെ പെര്‍ത്ത് ടെസ്റ്റിലും ബൗളിംഗില്‍ തന്റെ വേഗതകൊണ്ട് ഓസ്ട്രേലിയയെ വെള്ളം കുടിപ്പിക്കുകയാണ് ബൂമ്ര. രണ്ടാം ഇന്നിംഗ്സില്‍ 13 ഓവര്‍ എറിഞ്ഞ ബൂമ്ര 25 റണ്‍സ് വഴങ്ങി ഒരു വിക്കറ്റെടുത്തിട്ടുണ്ട്.