നേട്ടം സ്വന്തമാക്കുന്നത് മൂന്നാം തവണ
മ്യൂണിക്ക്: ബുണ്ടസ് ലിഗയില്‍ ടോപ് സ്കോറര്‍ പദവി ബയേണ്‍ മ്യൂണിക്കിന്‍റെ പോളിഷ് സ്‌ട്രൈക്കര്‍ റോബര്‍ട്ട് ലെവന്‍ഡോസ്കിയ്ക്ക്. മൂന്നാം തവണയാണ് ജര്‍മ്മന്‍ ലീഗിലെ ഗോള്‍ വേട്ടക്കാരനെന്ന നേട്ടം ലെവന്‍ഡേവ്സ്കി സ്വന്തമാക്കുന്നത്. ഈ സീസണില്‍ ബയേണിനായി 30 മത്സരങ്ങളില്‍ നിന്ന് 29 ഗോളുകള്‍ ലെവന്‍ഡോസ്‌കി വലയിലിട്ടു.
കഴിഞ്ഞ വര്‍ഷം ഒരു ഗോളിന് കൈവിട്ട നേട്ടമാണ് പോളിഷ് താരം ഇക്കുറി സ്വന്തമാക്കിയത്. രണ്ടാം സ്ഥാനത്തുള്ള ഫ്രെയ്ന്‍ബര്‍ഗിന്‍റെ നീല്‍ പീറ്റേഴ്‌സണ് 15 ഗോളുകളാണ് നേടാനായത്. 14 ഗോളുകളുമായി ഹഫന്‍ഹെയ്‌മിന്‍റെ മാര്‍ക് ഉത്താണ് മൂന്നാമത്. അതേസമയം സീസണിലാകെ ക്ലബിനായി വിവിധ ലീഗുകളിലായി 40 ഗോളുകള്‍ നേടാനും പോളിഷ് താരത്തിനായി.
മൂന്ന് സീസണുകളില്‍ ടോപ്സ്കോറര്‍ക്കുള്ള പുരസ്കാരം നേടുന്ന ജര്‍മന്‍കാരനല്ലാത്ത ആദ്യ താരമാണ് ലെവന്‍ഡോസ്കി. 2013-14, 2015-16 സീസണുകളിലാണ് താരം നേരത്തെ ഗോള്‍ വേട്ടക്കാരനായത്. പോളണ്ടിനായി 52 മത്സരങ്ങളില്‍ നിന്ന് 93 ഗോളുകള്‍ ലെവന്‍ഡോസ്കി സ്വന്തം പേരില്‍ കുറിച്ചിട്ടുണ്ട്.



