ഐഎസ്എല്ലില്‍ നാല് കളികളിലും വിജയം നേടാനാകാതെ കേരള ബ്ലാസ്റ്റേഴ്‌സ് വിമര്‍ശനങ്ങള്‍ നേരിടുന്നതിനിടയിലാണ് സി കെ വിനീതും കൂട്ടരും കഴിഞ്ഞ ദിവസം നാലാം സീസണില്ലെ ആദ്യ വിജയം സ്വന്തമാക്കുന്നത്. ആരാധകരെ കുറച്ചൊന്നുമല്ല ഈ വിജയം ആവേശത്തിലാക്കിയത്. വിനീതിന്റെ ഏക ഗോള്‍ മികവിലാണ് ബ്ലാസ്‌റ്റേഴ്‌സ് നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെ പരാജയപ്പെടുത്തിയത്. ഇതോടെ ആരാധകര്‍ വാനോളമുയര്‍ത്തുകയായിരുന്നു താരത്തെ.
ആരാധകരുടെ വാക്കുകള്‍ക്കും ആവേശത്തിനും വിലമതിയ്ക്കുന്ന ബ്ലാസ്റ്റേഴ്‌സ് താരത്തിന് എന്നാല്‍ ഒരു ആരാധകന്റെ വാക്കുകള്‍ക്ക് മറുപടി നല്‍കാതിരിക്കാനായില്ല. കളിക്ക് മുമ്പ് വിനീത് ട്വീറ്റ് ചെയ്ത ഫോട്ടോയ്ക്ക് മറുപടിയുമായെത്തിയ ആരാധകനാണ് താരം ചുട്ടമറുപടി നല്‍കിയത്.
" ലാസ്റ്റ് കളിവരെ ഇങ്ങിനെ ട്വീറ്റണം ബ്രോ.. ഭയങ്കര കോണ്‍ഫിഡന്‍സ് തന്നെ" എന്നായിരുന്നു ആരാധകന്റെ ട്വീറ്റ്...
"ഇതിന് കോണ്‍ഫിഡന്‍സ് അല്ല ബ്രോ, അഹങ്കാരം. നിന്നെ പോലെ അല്ലാത്ത ലക്ഷങ്ങള്‍ കൂടെ ഉണ്ടെന്നുള്ള അഹങ്കാരം" എന്നായിരുന്നു വിനീതിന്റെ കിടിലന്‍ മറുപടി.
