കോഴിക്കോട്: കാലിക്കറ്റ് സർവകലാശാല അത്‌ലറ്റിക് മീറ്റിൽ രണ്ടാം ദിവസം പുരുഷവിഭാഗത്തില്‍ ഇരിഞ്ഞാലക്കുട ക്രൈസ്റ്റ് കോളജിന് മുന്നേറ്റം. വിനിതാ വിഭാഗത്തിൽ  ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജും പാലക്കാട് മേഴ്സി കോളജും തമ്മില്‍ കടുത്ത മൽസരമാണ് നടക്കുന്നത്.കാലിക്കറ്റ് യൂണിവേഴ്സിറ്റി മൈതാനാത്ത് നടക്കുന്ന അത്‌ലറ്റിക് മീറ്റ് ഇന്ന് വൈകിട്ട് സമാപിക്കും.

ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജിലെ സനൽ സ്കറിയ ട്രിപ്പിൾ ജംപിൽ റിക്കോര്‍ഡിട്ടു. സ്വന്തം കോളജിന്‍റെ 36 വർഷത്തെ റെക്കോഡ് മറികടക്കുന്നതായിരുന്നു സനലിന്‍റെ ചാട്ടം.

11 റെക്കോഡുകളാണ് സർവകലാശാല മീറ്റിൽ ഇതുവരെ പിറന്നത്. മീറ്റ് അവസാനിക്കാൻ മണിക്കൂറുകൾ മാത്രം ബാക്കി നില്‍ക്കെ  മൽസരവും വാശിയേറുകയാണ്.