ബ്രസീലിയൻ ഫുട്ബോൾ ഇതിഹാസം കാർലോസ് ആൽബർട്ടോ അന്തരിച്ചു. 72 വയസ്സായിരുന്നു. ഹൃദയാഘാതത്തെതുർന്ന് റിയോ ഡി ജനീറോയിലായിരുന്നു
അന്ത്യം. 1970ൽ ബ്രസീലിനെ ലോകകപ്പ്ജേതാക്കളാക്കിയ കാർലോസ് ആൽബർട്ടോ ഫുട്ബോൾ ചരിത്രത്തിലെ എക്കാലത്തേയുംമികച്ച പ്രതിരോധ താരങ്ങളിൽഒരാളായാണ് അറിയപ്പെടുന്നത്.
1970 ലോകകപ്പിൽ ഇറ്റലിക്കെതിരെനേടിയ ഗോൾ ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും മികച്ച ഗോളുകളിലൊന്നായി തെരഞ്ഞെടുക്കപ്പെട്ടു. ബ്രസീലിന് വേണ്ടി 53 മത്സരങ്ങളിൽ കളിച്ചു. കഴിഞ്ഞ ലോകകപ്പിന് മുന്നോടിയായി കാർലോസ് ആൽബർട്ടോ ലോകകപ്പ് ട്രോഫിയുമായി കൊൽക്കത്തയിൽവന്നിരുന്നു.
