Asianet News MalayalamAsianet News Malayalam

മാഗ്നസ് കാള്‍സണ്‍ ലോക ചെസ് ചാമ്പ്യന്‍

കാള്‍സണിന്‍റെ തുടര്‍ച്ചയായ നാലാം ലോക കിരീടമാണിത്. 12 മത്സരങ്ങളും സമനിലയില്‍ അവസാനിച്ചതോടെയാണ് ചാമ്പ്യന്‍ഷിപ്പ് ടൈ ബ്രേക്കറിലേക്ക് നീണ്ടത്.

Carlsen defeats Caruana to retain World Chess Championship
Author
New Delhi, First Published Nov 29, 2018, 12:46 AM IST

ദില്ലി: ലോക ചെസ് ചാമ്പ്യന്‍ഷിപ്പില്‍ മാഗ്നസ് കാള്‍സണ്‍ കിരീടം നിലനിര്‍ത്തി. ടൈബ്രേക്കറില്‍ ഫാബിയാനോ കരുവാനയെയാണ് കാള്‍സണ്‍ തോല്‍പ്പിച്ചത്.

കാള്‍സണിന്‍റെ തുടര്‍ച്ചയായ നാലാം ലോക കിരീടമാണിത്. 12 മത്സരങ്ങളും സമനിലയില്‍ അവസാനിച്ചതോടെയാണ് ചാമ്പ്യന്‍ഷിപ്പ് ടൈ ബ്രേക്കറിലേക്ക് നീണ്ടത്. ചാമ്പ്യന്‍ഷിപ്പിന്റെ 132 വര്‍ഷത്തെ ചരിത്രത്തിലാദ്യമായാണ് ടൈബ്രേക്കറിലൂടെ ലോകചാമ്പ്യനെ കണ്ടെത്തേണ്ടിവന്നത്.

1972ല്‍ ബോബി ഫിഷര്‍ ചാമ്പ്യനായശേഷം കരുവാനയിലൂടെ ആദ്യ ചാമ്പ്യനെ പ്രതീക്ഷിച്ച അമേരിക്കക്കും നിരാശരാകേണ്ടിവന്നു. ഈ വിജയം വലിയ ഉത്തേജനം ആണെന്ന് മത്സരശേഷം കാള്‍സന്‍ പറഞ്ഞു. കരുവാന കരുത്തനായ എതിരാളിയായിരുന്നുവെന്നും അതുകൊണ്ടുതന്നെ ഈ വിജയം ഏറെ പ്രിയപ്പെട്ടതാണെന്നും കാള്‍സന്‍ പറഞ്ഞു. ലോക റാങ്കിംഗില്‍ ഒന്നാം സ്ഥാനക്കാരനാണ് കാള്‍സന്‍. കരുവാനയാകട്ടെ പതിനെട്ടാം സ്ഥാനക്കാരനും.

Follow Us:
Download App:
  • android
  • ios