ലോക ബാഡ്മിന്റണ്‍ റാങ്കിംഗിലെ ഒന്നാം സ്ഥാനം തിരിച്ചുപിടിക്കുന്നതിനേക്കാള്‍ മികച്ച പ്രകടനം നടത്തുന്നതിനാണ് പ്രഥമ പരിഗണന എന്ന് കരോലിനാ മാരിന്‍. പിബിഎല്ലില്‍ എല്ലാ ടീമുകള്‍ക്കും തുല്യ സാധ്യതയാണെന്നും സ്പാനിഷ് സൂപ്പര്‍ താരം ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 

ദില്ലി: ലോക ബാഡ്മിന്റണ്‍ റാങ്കിംഗിലെ ഒന്നാം സ്ഥാനം തിരിച്ചുപിടിക്കുന്നതിനേക്കാള്‍ മികച്ച പ്രകടനം നടത്തുന്നതിനാണ് പ്രഥമ പരിഗണന എന്ന് കരോലിനാ മാരിന്‍. പിബിഎല്ലില്‍ എല്ലാ ടീമുകള്‍ക്കും തുല്യ സാധ്യതയാണെന്നും സ്പാനിഷ് സൂപ്പര്‍ താരം ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 

മാരിന്‍ തുടര്‍ന്നു... സിന്ധുവുമായി വളരെ നല്ല സൗഹൃദമാണ്. കളിക്കളത്തിനപ്പുറം ബന്ധം സ്ഥാപിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. നിലവില്‍ മത്സരപരിശീലനത്തിനിടെ കാണാന്‍ സാധിച്ചു. എന്റെ വളരെ അടുത്ത സുഹ്യത്താണ് സിന്ധു. പിബിഎല്ലിനെ കുറിച്ചുള്ള പ്രതീക്ഷയും മാരിന്‍ പങ്കുവച്ചു. പിബിഎല്ലില്‍ ടീമിന്റെ കീരിടസാധ്യതയെ കുറിച്ച് ഇപ്പോള്‍ പറയാനാകില്ല, എല്ലാ ടീമുകള്‍ക്കും നല്ല കളിക്കാര്‍ ഉണ്ട്. നല്ല മത്സരം നടക്കും. എന്റെ ടീമിനായി മികച്ച പ്രകടനം കാഴ്ച്ചവെക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്നും മാരിന്‍. 

പരിക്ക് പൂര്‍ണമായി ഭേദമായിട്ടില്ല, എനിക്ക് നല്ല പ്രകടനം കാഴ്ച്ചവെക്കാനാകും എന്നാണ് പ്രതീക്ഷ. ടീമിനായി പോയിന്റ് നേടാനാകും റാങ്കിംഗിലെ ഒന്നാം സ്ഥാനം തിരിച്ചുപിടിക്കുന്നതിനേക്കാള്‍ മികച്ച പ്രകടനം നടത്തുന്നതിനാണ് പ്രഥമ പരിഗണന, ആത്മവിശ്വാസത്തോടെ മത്സരത്തിനിറങ്ങാനാകുമെന്നാണ് പ്രതീക്ഷയെന്നും മാരിന്‍ വ്യക്തമാക്കി.