പാണ്ഡ്യക്കും രാഹുലിനുമെതിരായ സസ്പെന്‍ഷന്‍ ബി.സി.സി.ഐ പിന്‍വലിക്കുകയും ഹര്‍ദ്ദിക് പാണ്ഡ്യ ന്യൂിസലന്‍ഡ് പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമിനൊപ്പം ചേരുകയും ചെയ്തതിന് പിന്നാലെയാണ് താരങ്ങള്‍ക്ക് തിരിച്ചടിയായി കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. 

ജോധ്‌പൂര്‍: ടെലിവിഷന്‍ ഷോക്കിടെ സ്ത്രീവിരുദ്ധ പരമാര്‍ശം നടത്തിയ സംഭവത്തില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം അംഗങ്ങളായ ഹര്‍ദ്ദിക് പാണ്ഡ്യക്കും കെഎല്‍ രാഹുലിനുമെതിരെ കേസ്. ജോധ്പുര്‍ പൊലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ടിവി ഷോയുടെ അവതാരകനായ ബോളിവുഡ് സംവിധായകന്‍ കരണ്‍ ജോഹറിനെതിരേയും കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

പാണ്ഡ്യക്കും രാഹുലിനുമെതിരായ സസ്പെന്‍ഷന്‍ ബി.സി.സി.ഐ പിന്‍വലിക്കുകയും ഹര്‍ദ്ദിക് പാണ്ഡ്യ ന്യൂിസലന്‍ഡ് പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമിനൊപ്പം ചേരുകയും ചെയ്തതിന് പിന്നാലെയാണ് താരങ്ങള്‍ക്ക് തിരിച്ചടിയായി കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

Scroll to load tweet…

ടിവി ഷോയിലെ പരാമര്‍ശങ്ങള്‍ വിവാദമായതോടെ ബി.സി.സി.ഐ ഇരുവര്‍ക്കും വിലക്കേര്‍പ്പെടുത്തുകയും ഓസ്ട്രേലിയന്‍ പര്യടനത്തില്‍ നിന്ന് തിരിച്ചുവിളിക്കുകയും ചെയ്തിരുന്നു. ഇവര്‍ക്കെതിരായ അന്വേഷണത്തിനായി ഓംബുഡ്‌സ്മാനെ നിയോഗിക്കണമെന്ന ബിസിസിഐ ഇടക്കാല ഭരണസമിതിയുടെ തീരുമാനം സുപ്രീംകോടതിയുടെ പരിഗണനയിലാണ്.

ഇതിനിടെയാണ് സസ്പെന്‍ഷന്‍ പിന്‍വലിച്ച് പാണ്ഡ്യയെ ഇന്ത്യന്‍ ടീമിലും രാഹുലിനെ ഇന്ത്യന്‍ എ ടീമിലും ഉള്‍പ്പെടുത്തിയത്. ന്യൂസീലന്‍ഡിനെതിരായ ഏകദിന പരമ്പരയോടെ ടീമില്‍ തിരിച്ചെത്തിയ ഹര്‍ദിക് മികച്ച പ്രകടനം പുറത്തെടുക്കുകയും ചെയ്തിരുന്നു.