വിവാഹത്തെ കുറിച്ച് ആലോചിക്കുന്നില്ലെന്നും ചാഹല്‍ ട്വിറ്ററിലൂടെ അറിയിച്ചു. 

ബംഗളൂരു: സ്‌പോര്‍ട്‌സ് മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്തകള്‍ക്ക് തക്ക മറുപടിയുമായി റോയല്‍ ചലഞ്ചേഴ്‌സിന്റെ ഇന്ത്യന്‍താരം യൂസ്‌വേന്ദ്ര ചാഹല്‍. നേരത്തെ, കന്നഡ നടിയും മോഡലുമായ തനിഷ്‌ക കപൂറിനെ വിവാഹം ചെയ്യാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

തനിഷ്‌കയും താനും മികച്ച സുഹൃത്തുക്കളാണെന്നും, വിവാഹത്തെ കുറിച്ച് ആലോചിക്കുന്നില്ലെന്നും ചാഹല്‍ ട്വിറ്ററിലൂടെ അറിയിച്ചു. അടിസ്ഥാനരഹിതമായ വാര്‍ത്തകള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കരുതെന്നും ചാഹല്‍ അപേക്ഷിച്ചു.

Scroll to load tweet…

മാധ്യമങ്ങളും ആരാധകരും തങ്ങളുടെ സ്വകാര്യതയെ മാനിക്കണം. ഞങ്ങള്‍ സുഹൃത്തുക്കള്‍ മാത്രമാണ്. ഞാന്‍ തനിഷ്‌കയെ വിവാഹം ചെയ്യാന്‍ പോകുന്നില്ല. മറിച്ചുള്ള വാര്‍ത്തകള്‍ കള്ളമാണ്. നിങ്ങള്‍ എന്റെ സ്വകാര്യതയെ മാനിക്കുമെന്ന് കരുതുന്നു. ചാഹല്‍ ട്വിറ്ററില്‍ കുറിച്ചു.

ഞാന്‍ തനിഷ്‌കയെ വിവാഹം ചെയ്യാന്‍ പോകുന്നില്ല. മറിച്ചുള്ള വാര്‍ത്തകള്‍ കള്ളമാണ്.