ഇന്നും ഇന്നലേയും നടന്ന മത്സരങ്ങളില്‍ ബാഴ്‌സലോണ, റയല്‍ മാഡ്രിഡ്, അത്‌ലറ്റികോ മാഡ്രിഡ് എന്നിവര്‍ തോല്‍വിയറിഞ്ഞു.
ന്യൂയോര്‍ക്ക്: ഇന്റര്‍നാഷണല്‍ ചാമ്പ്യന്‍സ് കപ്പില്‍ സ്പാനിഷ് ടീമുകള്‍ക്ക് തോല്‍വി. ഇന്നും ഇന്നലേയും നടന്ന മത്സരങ്ങളില്‍ ബാഴ്‌സലോണ, റയല്‍ മാഡ്രിഡ്, അത്‌ലറ്റികോ മാഡ്രിഡ എന്നിവര്‍ തോല്‍വിയറിഞ്ഞു. ബാഴ്‌സലോണ റോമയ്‌ക്കെതിരേ രണ്ടിനെതിരേ നാല് ഗോളുകള്‍ക്ക് തകര്‍ന്നടിഞ്ഞു. റയല്‍ മാഡ്രിഡ് 2-1ന് മാഞ്ചസ്റ്റര്‍ യുണൈറ്റഡിനോട് തോല്‍ക്കുകയായിരുന്നു. അത്‌ലറ്റികോയെ പിഎസ്ജി 3-2ന് തോല്‍പ്പിച്ചു.

റോമയ്‌ക്കെതിരേ ഒരു ഘട്ടത്തില്‍ 2-1 എന്ന സ്‌കോറിന് മുന്നിട്ട് നിന്ന ശേഷമാണ് ബാഴ്‌സ ദയനീയമായി തോറ്റത്. ആറാം മിനിറ്റില്‍ തന്നെ റഫീനയുടെ ഗോളില്‍ ബാഴ്‌സ മുന്നിലെത്തി. എന്നാല്‍ ആദ്യ പകുതി അവസാനിക്കും മുന്‍പ് എല്‍ ഷെറാവി റോമയെ ഒപ്പമെത്തിച്ചു.
രണ്ടാം പകുതിയുടെ തുടക്കത്തില്‍ മാല്‍കോമിലൂടെ ബാഴ്‌സ മുന്നിലെത്തി. റോമയില്‍ നിന്ന് വിവാദ ട്രാന്‍സഫറിലൂടെ ബാഴ്‌സയിലെത്തിയ താരമാണ് മാല്‍കോം. എന്നാല്‍ അലക്‌സാന്‍ഡ്രോ ഫ്‌ളൊറന്‍സ്, ബ്ര്യന്‍ ക്രിസ്റ്റന്റെ, ഡിയേഗോ പെറോറ്റി എന്നിവര്‍ നേടിയ ഗോളുകള്‍ റോമയെ 4-2ന് വിജയിപ്പിക്കുകയായിരുന്നു.
അലക്‌സിസ് സാഞ്ചസ്, ആന്‍ഡര്‍ ഹെരേര എന്നിവരാണ് റയലിനെതിരേ മാാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെ ഗോളുകള്‍ നേടിയത്. കരീം ബെന്‍സേമയുടെ വകയായിരുന്നു റയലിന്റെ ഏകഗോള്‍. യുണൈറ്റഡിനായി ഇന്ന് ഡി ഹിയ പ്രീസീസണില്‍ ആദ്യമായി കളത്തില്‍ ഇറങ്ങി. റയല്‍ മാഡ്രിഡിനായി വിനീഷ്യസ് ജൂനിയര്‍ ഇന്ന് അരങ്ങേറ്റവും നടത്തി.
പിഎസ്ജിക്കേ വേണ്ടി ക്രിസ്റ്റൊഫര്‍ കുന്‍കു, മൗസ ഡിയേബി, പോസ്‌റ്റോലാച്ചി എന്നിവര്‍ പിഎസ്ജിയുടെ ഗോള്‍ നേടി. മൊല്ലേജോ, അന്റോണിയോ ബെര്‍ണേഡ് എന്നിവരാണ് അത്‌ലറ്റികോയുടെ ഗോളുകള്‍ നേടിയത്.
