ചാമ്പ്യന്‍സ് ലീഗ്: ബാഴ്സയ്ക്കും അത്‌ലറ്റിക്കോയ്ക്കും ജയം

First Published 24, Nov 2016, 4:29 AM IST
Champions League Celtic 0  Barcelona 2
Highlights

ബാഴ്സലോണ: യുവേഫ ചാംപ്യൻസ് ലീഗ് ഫുട്ബോളിൽ ബാഴ്സലോണക്കും അത്‌ലറ്റിക്കോ മാഡ്രിഡിനും ജയം. മറ്റ് മത്സരങ്ങളിൽ ആഴ്സണലും  മാഞ്ചസ്റ്റർ സിറ്റിയും സമനില വഴങ്ങി.കളംനിറഞ്ഞ് കളിച്ച ലയണൽ മെസിയുടെ ഇരട്ട ഗോൾ മികവിലാണ് സെൽറ്റികിനെ ബാഴ്സ തോൽപിച്ചത്. നെയ്മറുടെ പിന്തുണയോടെ 24-ാം മിനിറ്റിലും പിന്നീട്  55-ാം മിനിറ്റിലും മെസി വലകുലുക്കി.  ജയത്തോടെ അടുത്ത ഘട്ടത്തിലേക്ക് ബാഴ്സലോണ മുന്നേറി.

എതിരില്ലാത്ത രണ്ടുഗോളിനാണ് പിഎസ് വിയെ അത്‌ലറ്റികോ മാഡ്രിഡ് കീഴടക്കിയത്. ഗോൾ പിറത്താക്ക ആദ്യപകുതിയിൽ പിഎസ് വി ശക്തമായ പ്രതിരോധം തീർത്തു. എന്നാൽ 55-ാം മിനിറ്റിൽ കെവിൻ ഗമേറിയോ വലകുലുക്കി. 11 മിനിറ്റിനകം പ്രതിരോധത്തിൽ വിളളൽ വീഴ്ത്തി ഗ്രീസ്മാൻ അത്‌ലറ്റിക്കോയുടെ രണ്ടാം ഗോളും നേടി.

ഇരുപക്ഷത്തും സെൽഫ് ഗോളുകൾ  സമനിലയിലേക്ക് നയിക്കുന്ന കാഴ്ചയായിരുന്നു ആഴ്സണലും പാരീസ് സെന്റ് ജർമ്മനും തമ്മിലുളള മത്സരം.കരുത്തറിയിച്ച് എഡിസൺ കവാനി പിഎസ്ജിക്ക് വേണ്ടി 18-ാം മിനിറ്റിൽ പന്ത് വലയിലെത്തിച്ചു.സമനിലക്കായി ഗണ്ണേഴ്സിന്ആദ്യപകതിയുടെ അവസാനം വരെ കാത്തിരിക്കേണ്ടിവന്നു. പിന്നെ ഇരു ടീമും സെൽഫ് ഗോളടിച്ച് ഒപ്പത്തിനൊപ്പം. നില പരുങ്ങലിലായ മാഞ്ചസ്റ്റര്‍ സിറ്റിക്ക്  ബൊറൂസി ഗ്ലാഡ്ബഷിനോട് സമനില വഴങ്ങേണ്ടിവന്നു. ഡേവിസ് സിൽവയാണ് സിറ്റിക്കായി സ്കോർ ചെയ്തത്.

 

loader