ലിവര്‍പൂള്‍ സൂപ്പര്‍താരം മുഹമ്മദ് സലാ പരിക്കേറ്റ് പുറത്തായത് ലിവര്‍പൂളിനെ ബാധിച്ചു.
ലണ്ടന്: യുവേഫ ചാംപ്യന്സ് ലീഗ് ഫൈനലില് ലിവര്പൂള്- റയല് മാഡ്രിഡ് മത്സരത്തിന്െ ആദ്യപകുതി ഗോള്രഹിതം. ഉക്രെയ്ന് തലസ്ഥാനമായ കീവില് നിലവിലെ ചാംപ്യന്മാര്ക്കെതിരേ ലിവര്പൂളിന്റെ ആധിപത്യമാണ് കണ്ടത്. എന്നാല് ലിവര്പൂള് സൂപ്പര്താരം മുഹമ്മദ് സലാ പരിക്കേറ്റ് പുറത്തായത് ലിവര്പൂളിനെ ബാധിച്ചു. അധികം വൈകാതെ റയല് പ്രതിരോധ താരം ഡാനി കാര്വജാലും പരിക്കേറ്റ് മടങ്ങി.
ആദ്യപകുതിയുടെ 66 ശതമാനവും പന്ത് റയലിന്റെ കാലുകളിലായിരുന്നു. എന്നാല് ഏറ്റവും കൂടുതല് ഷോട്ടുകള് തൊടുത്തത് ലിവര്പൂളായിരുന്നു. രണ്ട് തവണ മാത്രമാണ് റയലിന് ഷോട്ടുകളുതിര്ത്തത്. എന്നാല് ലിവര്പൂള് അഞ്ച് തവണ പന്തുമായി റയലിന്റെ പോസ്റ്റിലെത്തി.
43ാം മിനിറ്റില് റയല് ബെന്സേമയിലൂടെ ഗോള് നേടിയെങ്കിലും റൊണാള്ഡോയുടെ ആദ്യ ടച്ച് റഫറി ഓഫ്സൈഡ് വിളിച്ചു. ഇതോടെ ആദ്യപകുതി ഗോള് രഹിതമായി അവസാനിച്ചു.
