ഗോള്‍ വര്‍ഷത്തില്‍ ഷാക്തറിനെ മുക്കി മാഞ്ചസ്റ്റര്‍ സിറ്റി. ജീസസ് ഹാട്രിക്ക് നേടിയപ്പോള്‍ ഡേവിഡ് സില്‍വ, റഹീം സ്റ്റെര്‍ലിംഗ്, റിയാദ് മഹ്‌രെസ് എന്നിവരും വലകുലുക്കി. സിറ്റിയുടെ ജയം ഏകപക്ഷീയമായ ആറ് ഗോളുകള്‍ക്ക്... 

മാഞ്ചസ്റ്റര്‍: ചാമ്പ്യന്‍സ് ലീഗില്‍ ഗോള്‍വര്‍ഷത്തോടെ ഷാക്‌തറിനെ കീഴടക്കി മാഞ്ചസ്റ്റര്‍ സിറ്റി. ഏകപക്ഷീയമായ ആറ് ഗോളിനാണ് സിറ്റിയുടെ ജയം. സിറ്റിക്കായി ബ്രസീലിയന്‍ താരം ഗബ്രിയേല്‍ ജീസസ് ഹാട്രിക് നേടി. ഡേവിഡ് സില്‍വ, റഹീം സ്റ്റെര്‍ലിംഗ്, റിയാദ് മഹ്‌രെസ് എന്നിവരുടെ വകയായിരുന്നു മറ്റ് ഗോളുകള്‍. എന്നാല്‍ ഒരു ഗോള്‍ പോലും മടക്കാന്‍ ഷാക്‌തറിനായില്ല. 

Scroll to load tweet…

കളി തുടങ്ങി 13-ാം മിനുറ്റില്‍ ഡേവിഡ് സില്‍വ സിറ്റിയെ മുന്നിലെത്തിച്ചു. അപ്രതീക്ഷിതമായി ലഭിച്ച പെനാല്‍റ്റി 24-ാം മിനുറ്റില്‍ വലയിലെത്തിച്ച് ജീസസ് ആദ്യ പകുതിയില്‍ ലീഡ് രണ്ടാക്കി. 48-ാം മിനുറ്റില്‍ റഹീമിന്‍റെ ഗോളും 72-ാം മിനുറ്റില്‍ ജീസസിന്‍റെ രണ്ടാം പെനാല്‍റ്റിയും വലയിലെത്തി. 84-ാം മിനുറ്റില്‍ റിയാദ് സിറ്റിയുടെ അഞ്ചാം ഗോള്‍ നേടിയപ്പോള്‍ ഇഞ്ചുറിടൈമില്‍ പന്ത് വലയിലാക്കി ജീസസ് പട്ടികയും ഹാട്രിക്കും തികയ്ക്കുകയായിരുന്നു.

Scroll to load tweet…

ഗ്രൂപ്പ് എഫില്‍ നാല് മത്സരങ്ങളില്‍ ഒമ്പത് പോയിന്‍റുള്ള സിറ്റിയാണ് ഒന്നാമത്. രണ്ട് പോയിന്‍റ് മാത്രമുള്ള ഷാക്തര്‍ അവസാന സ്ഥാനത്താണ്.