റയല്‍ ഏകപക്ഷീയമായ അഞ്ച് ഗോളുകള്‍ക്ക് ചെക് ടീമായ വിക്ടോറിയ പ്ലിസനെ പരാജയപ്പെടുത്തി. റയലില്‍ 200 ഗോളുകള്‍ തികച്ച് കരിം ബെന്‍സിമ...
പ്ലിസന്‍: ചാമ്പ്യന്‍സ് ലീഗില്‍ ഗോള്‍മഴ പെയ്ത ദിനത്തില്‍ റയല്‍ മാഡ്രിഡിനും തകര്‍പ്പന്‍ ജയം. റയല്‍ ഏകപക്ഷീയമായ അഞ്ച് ഗോളുകള്‍ക്ക് ചെക് ടീമായ വിക്ടോറിയ പ്ലിസനെ പരാജയപ്പെടുത്തി. ജയത്തോടെ ഗ്രൂപ്പ് ജിയില്‍ റോമയെ മറികടന്ന് റയല്‍ ഒന്നാമതെത്തി. പ്ലിസന്‍ അവസാന സ്ഥാനത്താണ്. റയലിന്‍റെ തുടര്‍ച്ചയായ മൂന്നാം ജയമാണിത്.
ആദ്യ പകുതിയിലായിരുന്നു റയലിന്‍റെ നാല് ഗോളുകള്‍. കരിം ബെന്‍സീമ ഇരട്ട ഗോള്‍(20, 37) നേടിയപ്പോള്‍ കസെമിറോ(23), ഗാരെത് ബെയ്‌ല്‍(40), ടോണി ക്രൂസ്(67) എന്നിവരും റയലിനായി ലക്ഷ്യം കണ്ടു. ഒറ്റയാന്‍ കുതിപ്പില്‍ റയലിന്‍റെ ആദ്യ ഗോള്‍ നേടി ബെന്‍സീമ ക്ലബില്‍ 200 ഗോളുകള്‍ തികച്ചു. റയലില്‍ ഇരുനൂറ് ക്ലബിലെത്തുന്ന ഏഴാം താരമാണ് ബെന്‍സീമ. 428 മത്സരങ്ങളില്‍ നിന്നാണ് ഈ നേട്ടം.
