യൂറോപ്പ ലീഗ് ഫുട്‌ബോളില്‍ ഗ്രീക്ക് ക്ലബ് പാവോകിനെതിരെ ചെല്‍സിക്ക് തകര്‍പ്പന്‍ ജയം. എതിരില്ലാത്ത നാല് ഗോളുകള്‍ക്കാണ് ചെല്‍സി ജയിച്ചത്. ഒലിവിയ ജിറൂദ് നേടിയ ഇരട്ട ഗോളുകളാണ് ചെല്‍സിയെ മുന്നിലെത്തിച്ചത്.

ലണ്ടന്‍: യൂറോപ്പ ലീഗ് ഫുട്‌ബോളില്‍ ഗ്രീക്ക് ക്ലബ് പാവോകിനെതിരെ ചെല്‍സിക്ക് തകര്‍പ്പന്‍ ജയം. എതിരില്ലാത്ത നാല് ഗോളുകള്‍ക്കാണ് ചെല്‍സി ജയിച്ചത്. ഒലിവിയ ജിറൂദ് നേടിയ ഇരട്ട ഗോളുകളാണ് ചെല്‍സിയെ മുന്നിലെത്തിച്ചത്. 27ആം മിനിറ്റിലും 37ആം മിനിറ്റിലുമായിരുന്നു ജിറൂദിന്റെ ഗോളുകള്‍. ഹഡ്‌സണ്‍ ഒഡോയും മൊറാട്ടയും ചെല്‍സിക്ക് വേണ്ടി ഗോള്‍ നേടി.

മറ്റൊരു മത്സരത്തില്‍ ആഴ്‌സനല്‍ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് യുക്രൈന്‍ ക്ലബായ വോര്‍സ്‌ക്ലയെ തോല്‍പ്പിച്ചു. പത്താം മിനിട്ടില്‍ സ്മിത്ത് റോവേയുടെ ഗോളിലൂടെ മുന്നിലെത്തിയ ആഴ്‌സനല്‍, ആദ്യപകുതിയില്‍ രണ്ട് ഗോളുകള്‍ കൂടി നേടി. റാംസെ, വില്ലോക്ക് എന്നിവരാണ് ഗോളുകള്‍ നേടിയത്. ജയത്തോടെ ആഴ്‌സനല്‍ ഗ്രൂപ്പില്‍ ഒന്നാമതെത്തി.

മറ്റു മത്സരങ്ങളില്‍ എസി മിലാന്‍ രണ്ടിനെതിരെ അഞ്ച് ഗോളുകള്‍ക്ക് ഡ്യുഡേലാംഗയേയും സെല്‍റ്റിക് ഒരു ഗോളിന് റോസന്‍ബര്‍ഗിനേയും സ്‌പോര്‍ട്‌സിങ് ലിസ്ബണ്‍ ഒന്നിനെതിരെ ആറ് ഗോളുകള്‍ക്ക് ക്വാറബാഗിനേയും തകര്‍ത്തു.